പോകോ എം3 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി

 

Poco m3

പോകോ എം2 ഫോണിന്റെ പിൻഗാമിയായാണ് പുതിയ ഫോൺ എത്തിയിരിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 662 പ്രൊസസർ ശക്തിപകരുന്ന ഫോണിൽ 128 ജിബി വരെ സ്റ്റോറേജ് ഓപ്ഷൻ ലഭ്യമാണ്.

വിവിധ നിറങ്ങളിൽ വിൽപനയ്ക്കെത്തുന്ന പോകോ എം3 കഴിഞ്ഞ നവംബറിൽ ആഗോള വിപണിയിൽ അവതരിപ്പിച്ചിരുന്നു.

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12 ആണ് പോകോ എം3 യിൽ ഉള്ളത്. 6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയിൽ കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്.



ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 662 പ്രൊസസറാണിതിൽ. ട്രിപ്പിൾ റിയർ ക്യാമറയിൽ 48 എംപി മെഗാപിക്സൽ പ്രധാന സെൻസർ, 2 എംപി മാക്രോ ലെൻസ്, 2എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫിയ്ക്കായി എട്ട് എംപി ക്യാമറയാണ് നൽകിയിരിക്കുന്നത്.

512 ജിബിവരെയുള്ള മൈക്രോ എസ്ഡി കാർഡുകൾ ഉപയോഗിക്കാം. 6000 എംഎഎച്ച് ആണ് ബാറ്ററി ശേഷി. 18 വാട്ട് അതിവേഗ ചാർജിങ് സൗകര്യവും ഫോണിനുണ്ട്.

ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള പോക്കോ എം3 ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12ലാണ് പ്രവർത്തിക്കുന്നത്. ഡിവൈസിൽ 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് നൽകിയിട്ടുണ്ട്. ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ) ബ്ലാസ്റ്റർ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും പോക്കോ നൽകിയിട്ടുണ്ട്.

കൂൽ ബ്ലൂ, പോകോ യെല്ലോ, പവർ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. ഫ്ളിപ്കാർട്ടിൽ ഇതിന്റെ വിൽപനയാരംഭിച്ചിട്ടുണ്ട്. വിവിധ ഡിസ്കൗണ്ട് ഓഫറുകൾ ലഭ്യമാണ്.

ഇന്ത്യയിൽ 10999 രൂപയാണ് പോകോ എം3യുടെ ആറ് ജിബി + 64 ജിബി സ്റ്റോറേജ് പതിപ്പിന് വില. ആറ് ജിബി റാം 128 ജിബി പതിപ്പിന് 11999 രൂപയാണ് വില.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍