പോക്കോ എക്സ് 3 പ്രോ (Poco X3 Pro) സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള നിരവധി ചോർച്ചകളും അഭ്യൂഹങ്ങളും ഇതിനോടകം ലഭ്യമായി കഴിഞ്ഞു.
എഫ്‌സിസിയിലെ സമീപകാലത്തേതുൾപ്പെടെ ഒന്നിലധികം ബെഞ്ച്മാർക്ക്, സർട്ടിഫിക്കേഷൻ വെബ്സൈറ്റുകളിലെ ലിസ്റ്റിംഗ് വഴി ഇപ്പോൾ ഈ ഹാൻഡ്‌സെറ്റിൻറെ വരവ് സ്ഥിരീകരിച്ചു. കൃത്യമായി പറഞ്ഞാൽ പോക്കോ എക്സ് 3 പ്രോ ഇഇസി, ഐഎംഡിഎ, ടിയുവി എന്നിവയിൽ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ.സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് ഉടൻ നടക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ ലിസ്റ്റുകൾ ഡ്യൂവൽ-ബാൻഡ് വൈ-ഫൈ, എൻഎഫ്‌സി, 4 ജി എൽടിഇ എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നു. എന്നാൽ, മറ്റൊരു വസ്തുത എന്നത് ഇത് ഒരു 5 ജി ഡിവൈസല്ല എന്നുള്ളതാണ്. ഇവ കൂടാതെ, സി-ഡോട്ട് സിഇആർ വെബ്‌സൈറ്റിൽ പോക്കോ എക്സ് 3 പ്രോ കണ്ടെത്തിയെന്നും ഇന്ത്യയിൽ ഐഎഫ് ലോഞ്ച് സമീപകാലത്ത് തന്നെ നടക്കുമെന്ന് സൂചനയുമുണ്ട്.
ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855 SoC (SM8150) പ്രോസസർ ഈ സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയേക്കുമെന്ന് പറയുന്നു. 48 എംപി പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പായിരിക്കും കമ്പനി നൽകുന്നത്. ഇതുവരെയുള്ള കാര്യങ്ങൾ സംബന്ധിച്ച് ഈ ഹാൻഡ്‌സെറ്റിൻറെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യയിൽ വിപണിയിലെത്തിയ പോക്കോ എക്സ് 3 പ്രോയുടെ അപ്‌ഗ്രേഡ് വേരിയന്റായിരിക്കാം പോക്കോ എക്സ് 3 പ്രോ എന്ന് പറയാൻ കഴിയും.
0 അഭിപ്രായങ്ങള്‍