വാട്ടർബിൽ അടയ്ക്കാം ഓൺലൈൻ ആയി

 



ജനങ്ങൾക്ക് എളുപ്പത്തിൽ വാട്ടർ ബില്ല് ഓണ്‍ലൈന്‍ ആയി അടയ്ക്കാന്‍ കഴിയുന്ന ക്വിക് പേ സംവിധാനം ഈ വർഷം മേയിൽ ആണ് കേരള വാട്ടർ അതോറിറ്റി (KWA) കൊണ്ടുവന്നത്. "www.epay.kwa.kerala.gov.in" എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാൽ



 കണ്‍സ്യൂമര്‍ നമ്പറും കണ്‍സ്യൂമര്‍ ഐഡിയും ഉപയോഗിച്ചോ കണ്‍സ്യൂമര്‍ നമ്പര്‍ ഇല്ലാതെ വാട്ടര്‍ അതോറിറ്റി ഓഫിസുകളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ മാത്രം ഉപയോഗിച്ചോ ബില്ലുകള്‍ വേഗത്തിൽ അടയ്ക്കാൻ സാധിക്കും. കൂടാതെ 24 മാസത്തേക്ക് വരെ അഡ്വാൻസായി പണം അടയ്ക്കാനും ഇതുവഴി കഴിയും.

മുന്‍പ് ഓണ്‍ലൈന്‍ പേയ്മെന്‍റിന് ആവശ്യമായിരുന്ന വണ്‍ ടൈം റജിസ്ട്രേഷന്‍, യൂസര്‍ നെയിം, യൂസര്‍ ഐഡി എന്നിവ ക്വിക് പേ സംവിധാനത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഉപഭോക്താവിന്‍റെ പേര്, മീറ്റര്‍ ഉപയോഗത്തിന്റെ വിവരങ്ങള്‍ എന്നിവയുള്‍പ്പെടെ വിശദാംശങ്ങൾ അറിയാനും കഴിയും. കൂടാതെ ബില്‍ അടച്ചതിന്‍റെ റസീറ്റ് മൊബൈല്‍ നമ്പറിലും ഇ മെയില്‍ ഐഡിയിലും ലഭിക്കും.


☛ കേരള വാട്ടർ അതോറിറ്റിയുടെ വെബ്‌സൈറ്റ് തുറന്ന് സൈറ്റിലെ "quick pay" ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിനുശേഷം വാട്ടർ അതോറിറ്റിയിൽ നിങ്ങളുടെ നമ്പർ മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ "search by phone number" എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ "Search by consumer ID" ക്ലിക്ക് ചെയ്യുക. ശേഷം കൺസ്യൂമർ ഐഡി നൽകി സെർച്ച് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.


☛അപ്പോൾ സ്ക്രീനിൽ നിങ്ങളുടെ വാട്ടർ ബിൽ തെളിയും. ശേഷം Payment Gateways-ന് ഏറ്റവും താഴെ നിങ്ങളുടെ ഫോൺ നമ്പറും ഇമെയിൽ ഐഡിയും നൽകിയ ശേഷം "Confirm Payment" ക്ലിക്ക് ചെയ്യുക.


☛ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് എന്നിങ്ങനെ പണം അടയ്ക്കാൻ നിരവധി ഓപ്‌ഷനുകൾ ലഭ്യമാണ്. ഇതിൽ നിന്നും നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഓപ്‌ഷൻ തിരഞ്ഞെടുത്ത് പണം അടയ്ക്കാം.

☛പേയ്‌മെന്റ് വിജയകരമായാൽ വീണ്ടും വാട്ടർ അതോറിറ്റിയുടെ സൈറ്റിലേക്ക് റീഡയറക്റ്റ് ചെയ്യും. അവിടെ നിങ്ങൾ അടച്ച ബില്ലിന്റെ റസീറ്റ് കാണാൻ സാധിക്കും. ആ റസീറ്റ് പ്രിന്റ് ചെയ്ത് വയ്ക്കുകയോ അല്ലെങ്കിൽ പിഡിഎഫ് ആയി സേവ് ചെയ്യുകയോ ചെയ്യാം.


ബില്‍ അടച്ചുകഴിഞ്ഞതായുള്ള അറിയിപ്പ് റജിസ്റ്റര്‍ ചെയ്ത ഫോണിൽ എസ്എംഎസ് ആയും ഇമെയില്‍ ആയും ലഭിക്കും. ഇപ്പോഴുള്ള പേയ്‌മെന്റ് മാർഗങ്ങൾ കൂടാതെ ബാങ്കുകള്‍ വഴി നേരിട്ടും ബിബിപിസ് (Bharat Bill Payment System), പേടിഎം (Paytm) എന്നിവ വഴിയും പണമടയ്ക്കാനുള്ള സൗകര്യം 'ക്വിക് പേ' പോര്‍ട്ടലില്‍ വേഗം തന്നെ ലഭ്യമാകും.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍