ബജറ്റ് സ്മാർട്ട് ഫോണുമായി HTC

ബജറ്റ് സ്മാർട്ട് ഫോണുമായി എച്ച്.ടി. സി




 ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി  അതിവേഗം കുതിക്കുകയാണ്. ബജറ്റ് , മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ കൂടുതലായി വിറ്റു പോകുന്നത് .

 ഇതു മനസിലാക്കി ഇന്ത്യൻ വിപണിയിൽ സ്വാധീനം ഉറപ്പിക്കുന്നതിൻറെ ഭാഗമായി പുതിയ ഫോൺ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് എച്ച്.ടി.സി
സ്നാപ്ഡ്രാഗൺ 710 പ്രൊസസറിൻറെ കരുത്തിൽ മിഡ്ഞ്ച് സ്മാർട്ട്ഫോണായിരിക്കും എച്ച്.ടി.സി പുറത്തിറക്കുക .
  
 6 GB യായിരിക്കും ഫോണിൻറ റാം . 2160x1080 പിക്സൽ റെസലൂഷനിലുള്ള ഡിസ് പ്ലേയായിരിക്കും ഫോണിനുണ്ടാവുക എന്നതാണ് സൂചന . ആൻഡ്രോയിഡ് പെ അടിസ്ഥാനമാക്കിയ എച്ച്.ടി.സി ഓപ്പറേറ്റിങ് സിസമാണ് പുതിയ സ്മാർട്ട് ഫോണിൽ ഉണ്ടാവുക . 128 GB വരെയായിരിക്കും പരമാവധി സ്റ്റോറേജ് .
എച്ച്.ടി.സി ഡിസയർ സീരിസിന് കീഴിലോ യു സീരിസിലോയായിരിക്കും ഫോൺ പുറത്തിറങ്ങുക .2019ൽ തന്നെ എച്ച്.ടി.സിയുടെ പുതിയ ഫോൺ എത്തുമെന്നാണ് പ്രതീക്ഷ.
നേരത്തെ എച്ച്.ടി.സി ചില ഫോണുകൾക്ക് ആൻഡ്രോയിഡ് പൈ അപ്ഡേറ്റ് നൽകിയിരുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍