ഷവോമി എംഐ 11 സ്മാർട്ഫോൺ ഫെബ്രുവരി 8 ന് അവതരിപ്പിക്കും

 



ഷവോമി എംഐ 11 സ്മാർട്ഫോൺ എത്തിച്ചേരുന്നത് 2021 ഫെബ്രുവരി 8 നാണ്.

കമ്പനി ഈ തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാധ്യമ വൃത്തങ്ങൾ ഈ ലോഞ്ച് തീയതി വ്യക്തമാക്കിയിട്ടുണ്ട്. പുറത്ത് വരുന്ന  വിവരമനുസരിച്ച്, കമ്പനി ഇതിനകം തന്നെ നിരവധി മാധ്യമ പ്രസിദ്ധീകരണങ്ങൾക്കും വ്യവസായ പങ്കാളികൾക്കും ലോഞ്ച് ഇവന്റിനായുള്ള ക്ഷണം നൽകിയിട്ടുണ്ട്. ആഗോളവിപണിയിൽ ഉച്ചയ്ക്ക് 12 മണിക്കും (GMT) ഇന്ത്യയിൽ വൈകുനേരം 5.30 മണിക്കും (IST) ആരംഭിക്കുന്ന ഒരു ഓൺലൈൻ ലോഞ്ച് ഇവന്റിൽ കമ്പനി നടത്തുമെന്നും പറയുന്നു.



പ്രതീക്ഷിക്കുന്ന സവിശേഷതകൾ

6.81 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ, 91.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി റെഷിയോ 1440 x 3200 പിക്‌സൽ റെസല്യൂഷനും ഈ ഹാൻഡ്‌സെറ്റിൽ ഉണ്ടായിരിക്കും. പാനൽ 120Hz റിഫ്രഷ് റേറ്റും നൽകും. ഇത് എച്ച്ഡിആർ 10 സർട്ടിഫൈഡ് ആയിരിക്കും. ഈ ഹാൻഡ്‌സെറ്റിൽ ഏറ്റവും പുതിയ ക്വാൽകോമിൻറെ മുൻനിര 5 ജി-റെഡി ചിപ്‌സെറ്റ് സ്‌നാപ്ഡ്രാഗൺ 888 പ്രോസസർ ഉൾപ്പെടുത്തിയിരിക്കുന്നു. ക്വാൽകോമിൻറെ പട്ടികയിൽ വരുന്ന ഏറ്റവും മികച്ച പ്രോസസറുകളിൽ ഒന്നാണ് ക്വാൽകോമിൻറെ സ്‌നാപ്ഡ്രാഗൺ 888 പ്രോസസർ.
ട്രിപ്പിൾ-ലെൻസ് ക്യാമറ സെറ്റപ്പ് വരുന്ന ഈ ഹാൻഡ്‌സെറ്റിൽ എഫ് / 1.9 അപ്പേർച്ചർ വരുന്ന 108 എംപി പ്രൈമറി സെൻസറും 13 എംപി വൈഡ് ആംഗിൾ ലെൻസും എഫ് / 2.4 അപ്പേർച്ചർ വരുന്ന 5 എംപി സെൻസറും ഉണ്ട്. സെൽഫി ക്യാമറ സെറ്റപ്പിലെ പഞ്ച്-ഹോളിനുള്ളിൽ 20 എംപി സെൻസർ ഉൾപ്പെടുന്നു. 55W 55W വയേർഡ് ആൻഡ് വയർലസ് ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുള്ള 4,600 mAh യൂണിറ്റാണ് എംഐ 11 ഹാൻഡ്‌സെറ്റിൽ വരുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍