പാൻ കാർഡ് വ്യാജമാണോ ഒറിജിനലാണോ എന്ന് കണ്ടെത്താം

 


കുറച്ച് വർഷങ്ങളായി പാൻ കാർഡ് തട്ടിപ്പ് കേസുകൾ വർധിച്ചതോടെ അധികൃതർ കാർഡിൽ ക്യുആർ കോഡുകൾ ചേർക്കാൻ ആരംഭിച്ചിരുന്നു.

2018 ജൂലൈയ്ക്ക് ശേഷം ഉണ്ടാക്കിയ പാൻ കാർഡുകളിൽ ഒരു ക്യുആർ കോഡ് എംബഡ് ചെയ്തിട്ടുണ്ട്. പാൻ കാർഡിലെ ക്യുആർ കോഡ് ആ കാർഡ് വ്യാജമാണോ ഒറിജിനാൽ ആണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്നു. ഇതിനായി ആദായനികുതി വകുപ്പ് നൽകുന്ന ഒരു സ്മാർട്ട്ഫോൺ ആപ്പ് മാത്രം മതിയാകും.

പാൻ കാർഡ് വ്യാജമാണോ ഒറിജിനലാണോ എന്ന് കണ്ടെത്താം

പാൻ കാർഡ് വ്യാജമാണോ ഒറിജിനലാണോ എന്ന് മനസിലാക്കാനായി വളരെ ചെറിയ കാര്യങ്ങൾ ചെയ്താൽ മതി. എല്ലാം ഓൺലൈനായി സാധ്യമാകുന്ന ഈ കാലത്ത് പാൻ കാർഡ് വ്യാജനാണോ എന്ന് തിരിച്ചറിയാനുള്ള സംവിധാനവും സർക്കാർ ഓൺലൈൻ ആയി ഒരുക്കിയിട്ടുണ്ട്. ഇതിനായി ആദായ നികുതി വകുപ്പ് ഒരു വെബ്സൈറ്റ് തന്നെ നൽകുന്നുണ്ട്. ഈ വെബ്സൈറ്റ് വഴി എങ്ങനെയാണ് ഒരാളുടെ പാൻ കാർഡ് വ്യാജമാണോ ഒറിജിനലാണോ എന്ന് തിരിച്ചറിയുന്നത് എന്ന് നോക്കാം. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ ഘട്ടം ഘട്ടമായി ചുവടെ നൽകുന്നു.

ചെയ്യേണ്ടത് ഇത്രമാത്രം

• നിങ്ങൾ ആദ്യം ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ കയറണം

• ഇ-ഫയലിംഗ് പോർട്ടലിൽ വലതുവശത്ത് മുകളിലേക്ക് 'ചെക്ക് യുവർ പാൻ ഡീറ്റൈൽസ്' എന്ന ഒരു ഓപ്ഷൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്യണം.

• പാൻ കാർഡ് വിവരങ്ങൾ അറിയാൻ ഉപയോക്താക്കൾ പാൻ കാർഡ് നമ്പർ അടക്കമുള്ള കാർഡിലെ വിവരങ്ങൾ പൂരിപ്പിച്ച് നൽകണം.

• പാൻ കാർഡ് നമ്പർ നൽകി കഴിഞ്ഞാൽ നിങ്ങൾക്ക് പാൻ നമ്പർ, പാൻ കാർഡ് ഉടമയുടെ മുഴുവൻ പേര്, അവന്റെ ജനനത്തീയതി മുതലായ വിവരങ്ങൾ ലഭിക്കും.

• ശരിയായ വിവരങ്ങൾ പൂരിപ്പിച്ച ശേഷം, പൂരിപ്പിച്ച വിവരങ്ങൾ നിങ്ങളുടെ പാൻ കാർഡുമായി പൊരുത്തപ്പെടുന്നുണ്ടോ ഇല്ലയോ എന്ന മെസേജ് പോർട്ടലിൽ കാണിക്കും.

• ഈ രീതിയിൽ, നിങ്ങൾക്ക് പാൻ കാർഡ് വ്യാജമാണോ ഒറിജിനലാണോ എന്ന് എളുപ്പത്തിൽ കണ്ടെത്താനാകും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍