ഗൂഗിള്‍ മാപ്പില്‍ പാര്‍ക്കിങ് സ്‌പോട്ട് അടയാളപ്പെടുത്താം

ഗൂഗിള്‍ മാപ്പില്‍ പാര്‍ക്കിങ് സ്‌പോട്ട് അടയാളപ്പെടുത്താം



വാഹനം പാർക്ക് ചെയ്തത് എവിടെയാണെന്ന് ഇനി ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തിവെക്കാം. ഗൂഗിൾ മാപ്പിന്റെ ആൻഡ്രോയിഡ് പതിപ്പിലും, ഐഓഎസ് പതിപ്പിലും ഈ സൗകര്യം ലഭ്യമാണ്.

ആൻഡ്രോയിഡിലാണ് ഈ ഫീച്ചർ ഫലപ്രദമായി പ്രവർത്തിക്കുന്നത്. കാരണം ഇതിൽ കൂടുതൽ വിവരങ്ങൾ എടുത്തുവെക്കാം.


ആദ്യം വാഹനം പാർക്ക് ചെയ്യുക. ശേഷം മാപ്പിൽ കാണുന്ന നീല പുള്ളിയിൽ തൊടുക. തുടർന്നുവരുന്ന ഓപ്ഷനുകളിൽ സേവ് യുവർ പാർക്കിങ് എന്നത് അടയാളപ്പെടുത്തുക. ഈ സ്ഥലം മറ്റൊരാളുമായി പങ്കുവെക്കാനും സാധിക്കും.
ഇതിൽ കൂടുതൽ വിവരങ്ങൾ നിങ്ങൾ ചേർക്കാനും സാധിക്കും. അതായത്. ഗൂഗിൾ മാപ്പിന് താഴെ കാണുന്ന പാർക്കിങ് ലൊക്കേഷൻ ബാറിൽ ടാപ്പ് ചെയ്യുക. അതിൽ എന്റർ നോട്ട്സ് തിരഞ്ഞെടുക്കുക. അവിടെ പാർക്ക് ചെയ്ത സ്ഥലവുമായി ബന്ധപ്പെട്ടും വാഹനവുമായി ബന്ധപ്പെട്ടുമുള്ള വിവരങ്ങൾ എഴുതാം. പാർക്കിങ് ടൈം സെറ്റ് ചെയ്യാം. ചിലയിടങ്ങളിൽ പാർക്ക് ചെയ്യുന്നതിന് നിശ്ചിത സമയം ഉണ്ടാവുമല്ലോ? അത് കൃത്യമായി അറിയാം. ഈ വിവരങ്ങൾ നോട്ടിഫിക്കേഷനിൽ കാണാം. ചിത്രങ്ങൾ ചേർക്കാനുള്ള സൗകര്യവുമുണ്ട്. കൂടാതെ പാർക്ക് ചെയ്ത സ്ഥലത്തേക്ക് ഗൂഗിൾ മാപ്പ് വഴികാട്ടുകയും ചെയ്യും.

ഐഫോണിലും ഗൂഗിൾ മാപ്പിൽ പാർക്ക് ചെയ്ത സ്ഥലം അടയാളപ്പെടുത്തുന്നത് ഇതുപോലെയാണ്. ഇത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാം. എന്നാൽ പാർക്കിങ് ടൈം അറിയുന്നതിനും മറ്റുമുള്ള സൗകര്യം ഐഫോണിൽ ലഭിക്കില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍