വണ്‍-സ്‌ട്രൈക്ക് പോളിസിയുമായി ഫെയ്‌സ്ബുക്ക്

വണ്‍-സ്‌ട്രൈക്ക് പോളിസി



ഫെയ്സ്ബുക്ക് നിയമങ്ങൾ ലംഘിച്ച് ലൈവ് വീഡിയോകൾ പ്രദർശിപ്പിക്കുന്നവരെ അതിവേഗം തടയുന്നതിനായി വൺസ്ട്രൈക്ക് പോളിസിയുമായി ഫെയ്സ്ബുക്ക്. ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ച് വെടിവെപ്പ് ആക്രമി ലൈവ് സ്ട്രീം ചെയ്ത സംഭവം വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഈ നീക്കം.
നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ലൈവായി നൽകുമ്പോൾ അവർക്ക് തെറ്റ് തിരുത്താനുള്ള ഒന്നിലധികം അവസരങ്ങൾ നൽകുന്ന രീതിയാണ് ഫെയ്സ്ബുക്ക് ഇതുവരെ തുടർന്നിരുന്നത്. എന്നാൽ ഇനി അങ്ങനയല്ല. നിയമവിരുദ്ധമായവ ശ്രദ്ധിക്കപ്പെട്ടാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ അവ നീക്കം ചെയ്യപ്പെടും.
വ്യാപകമായി ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ .
വൺസ്ട്രൈക്ക് പോളിസിയനുസരിച്ച് ഗുരുതരമായ നയലംഘനങ്ങൾ നടത്തുന്നവരെ വളരെ പെട്ടെന്നു തന്നെ ലൈവ് സ്ട്രീമിങ് ഉപയോഗിക്കുന്നതിൽ നിന്നു നിശ്ചിതകാലത്തേക്ക് വിലക്കേർപ്പെടുത്തുന്നത് ഉൾപ്പടെയുള്ള നടപടികളുണ്ടാവും. ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലായിടങ്ങളിലും ഈ സംവിധാനം നടപ്പിലാക്കും.

ഫെയ്സ്ബുക്ക് ലൈവ് ഈ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ലോക വ്യാപകമായി പ്രതിഷേധമുയർന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍