എങ്ങനെ തിരഞ്ഞെടുക്കാം മെമ്മറികാര്‍ഡുകള്‍

 എങ്ങനെ തിരഞ്ഞെടുക്കാം വേഗതയേറിയ മെമ്മറികാര്‍ഡുകള്‍





മെമ്മറി കാർഡുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആവശ്യങ്ങൾക്കനുസരിച്ച് അനുയോജ്യമായ മെമ്മറികാർഡുകൾ വാങ്ങേണ്ടത് അനിവാര്യമാണ്. മെമ്മറി കാർഡുകൾ വാങ്ങുമ്പോൾ കേവലം അതിൽ എത്ര ജിബി ഡേറ്റ കൊള്ളും എന്ന് മാത്രം നോക്കിയാൽ പോര. മെമ്മറി കാർഡുകളുടെ വേഗവും അവ വാങ്ങുമ്പോൾ പരിശോധിക്കണം.

മെമ്മറി കാർഡുകളുടെ വേഗം എന്നാൽ, മെമ്മറി കാർഡിലേക്ക് ഡേറ്റ ശേഖരിക്കപ്പെടുന്ന വേഗമാണ്. മെമ്മറി കാർഡുകളുടെ വേഗം ഒരോ ആവശ്യത്തിനും അനുസരിച്ച് നോക്കി വാങ്ങിയാൽ മതി. ക്യാമറകളിലാണ് വേഗത കൂടിയ മെമ്മറി കാർഡുകൾ സാധാരണ ആവശ്യമായി വരാറ്. ഫോണുകളിലും മറ്റും വേഗതയേറിയ മെമ്മറി കാർഡുകൾ ഉപയോഗിക്കുന്നതിലും കുഴപ്പമൊന്നുമില്ല.

മെമ്മറി കാർഡിലെ ഫയലുകൾ കംപ്യൂട്ടറുകളിലേക്ക് കോപ്പി ചെയ്യുന്നതും മെമ്മറി കാർഡിലേക്ക് ഫയലുകൾ കോപ്പിചെയ്യുന്നതും വേഗത്തിലാവണമെങ്കിൽ വേഗമേറിയ മെമ്മറി കാർഡുകൾ തന്നെ വേണം.

എസ്ഡി കാർഡ് സ്റ്റാൻഡാർഡുകൾ നിശ്ചയിക്കുന്ന എസ്ടി കാർഡ് അസോസിയേഷൻ രണ്ട് വ്യത്യസ്ത സ്പീഡ് ക്ലാസുകളാണ് എസ്ഡി കാർഡുകൾക്ക് നൽകിയിട്ടുള്ളത്. യുഎച്ച്എസ് സ്പീഡ് ക്ലാസ് 1 (UHS speed class 1) ഉം, യുഎച്ച്എസ് സ്പീഡ് ക്ലാസ് 3 (UHS speed class 3) യും.
ക്ലാസ് 1 മെമ്മറി കാർഡുകളിൽ സെക്കന്റിൽ 10 എംബി ആണ് ഏറ്റവും കുറഞ്ഞ വേഗത. ക്ലാസ് 3 കാർഡുകളിൽ സെക്കന്റിൽ 30 എംബി ആണ് കുറഞ്ഞ വേഗത. ഇത് കാണിക്കാൻ മെമ്മറി കാർഡുകൾക്ക് മുകളിൽ U എന്ന ചിഹ്നത്തിനുള്ളിലായി 1,3 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും.

4കെ റെക്കോർഡിങ് സൗകര്യമുള്ള ക്യാമറകളിൽ യുഎച്ച്എസ് സ്പീഡ് ക്ലാസ് 3 മെമ്മറി കാർഡുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.

എന്നാൽ യുഎച്ച്എസ് സ്പീഡ് ക്ലാസ് മാത്രം നോക്കിയാൽ ശരിയാവില്ല. യുഎച്ച്എസ് ബസ് സ്പീഡ് (UHS Bus Speed) കൂടി നോക്കണം. അതായത് മെമ്മറി കാർഡിലേക്ക് ഫയലുകൾ പരമാവധി റീഡ് ചെയ്യുന്നതിന്റേയും റൈറ്റ് ചെയ്യുന്നതിന്റേയും പരമാവധി വേഗമാണിത്.

റോമൻ ലെറ്റർ I, II, III എന്ന രീതിയിലാണ് ഇത് രേഖപ്പെടുത്തിയിട്ടുണ്ടാവുക. III എന്നത് ഏറ്റവും കൂടിയ ബസ് സ്പീഡ് രേഖപ്പെടുത്തുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍