ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒന്നാണ് 5ജി സർവീസുകൾ.
ഇന്ത്യയിൽ ജിയോ അവരുടെ 5ജി സർവീസുകൾ പുറത്തിറക്കുമെന്ന് പറഞ്ഞിരുന്നു.എന്നാൽ അതിനു മുൻപ് തന്നെ എയർടെൽ അവരുടെ 5ജി സർവീസുകൾ വിജയകരമായി പരീക്ഷിച്ചിരിക്കുന്നു. ഇന്ത്യയിൽ 5ജി സർവീസുകൾ വിജയകരമായി എയർടെൽ ഇപ്പോൾ പരീക്ഷിച്ചിരിക്കുന്നു. ഹൈദ്രാബാദ് നഗരത്തിലായിരുന്നു എയർടെൽ അവരുടെ പുതിയ 5ജി സർവീസുകൾ വിജയകരമായി പരീക്ഷിച്ചിരുന്നത്.5 ജി സ്പെക്ട്രം ലേലം പോലും നടന്നിട്ടില്ല.എന്നിട്ടും എയർടെലിന് എങ്ങനെ രാജ്യത്ത് 5 ജി പരീക്ഷിക്കാൻ സാധിച്ചു .. ?
എന്ന് ചിന്തിക്കുന്നവരുണ്ടാവും എല്ലാത്തിനും എയർടെൽ ഉത്തരം നൽകിയത് വാർത്താകുറിപ്പിലൂടെയാണ്. അതുപോലെ എയർടെൽ ഏത് ഫ്രീക്വൽസി ബാൻഡാണ് ഉപയോഗിച്ചതെന്നും സംശയമുന്നയിച്ചേക്കാം.
1800 മെഗാഹെർട്സ് ബാൻഡിൽ സ്പെക്ട്രം ബ്ലോക്ക് ഉപയോഗിച്ചതായി എയർടെൽ വെളിപ്പെടുത്തി. ഹൈദരാബാദിൽ ഒരേ സ്പെക്ട്രം ബ്ലോക്കിനുള്ളിൽ ഒരേസമയം 5 ജി , 4 ജി ( നെറ്റ്വർക്കുകൾ ) പരിധിയില്ലാതെ പ്രവർത്തിപ്പിക്കാൻ എൻഎസ്എ ( നോൺ സ്റ്റാൻഡലോൺ ) സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്നും അവർ വ്യക്തമാക്കി. ഈ നാഴികക്കല്ല് പിന്നിടാൻ ഇതുവരെ ആരും പരീക്ഷിക്കാത്ത ഡൈനാമിക് സ്പെക്ട്രം പങ്കിടൽ സംവിധാനമാണ്.
നിലവിൽ ലഭിക്കുന്ന മറ്റു ഇന്റർനെറ്റ് സ്പീഡുകളേക്കാൾ 10 ഇരട്ടി വേഗതയിൽ തന്നെ എയർടെൽ 5ജി ലഭിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം. എയർടെൽ ,ജിയോ എന്നി സർവീസുകൾ മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽ 5ജി സർവീസുകൾക്ക് തുടക്കംകുറിച്ചിരിക്കുന്നത്. 2021 ന്റെ അവസാനത്തോടുകൂടി ഇന്ത്യയിൽ ഒരു 5ജി വിപ്ലവം തന്നെ പ്രതീക്ഷിക്കാം.
0 അഭിപ്രായങ്ങള്‍