TRAIയുടെ നിയമം

ചാനൽ സെലക്ഷൻ അറിയേണ്ടതെല്ലാം





ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള സമയം നീട്ടി.

ടെലിക്കോം അതോരിറ്റിയുടെ പുതിയ നിയമം അനുസരിച്ച്‌ ഉപഭോക്താക്കള്‍ക്ക് ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള സമയം മാര്‍ച്ച്‌ 31 വരെ സമയം നീട്ടി.

 ജനുവരി ഒന്നുമുതല്‍ പുതിയ നിയമം പ്രാബല്ല്യത്തില്‍ വന്നുവെങ്കിലും പിന്നീട് അത് ഫെബ്രുവരി ഒന്നുവരെ നീട്ടിയിരുന്നു. അതനുസരിച്ച്‌ ചാനല്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യങ്ങള്‍ ചാനല്‍ ഉപഭോക്താക്കള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. 
ഈ സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ചാനല്‍ തിരഞ്ഞെടുക്കാം.

 എന്നാല്‍ പലര്‍ക്കും ഈ സൗകര്യങ്ങള്‍ പലര്‍ക്കും ഇതുവരെ വിനിയോഗിക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാലാണ് മാര്‍ച്ച്‌ 31 വരെ സമയം നീട്ടിയത്.

ഇങ്ങനെ ചാനല്‍ സ്വന്തമായി തിരഞ്ഞെടുക്കുന്നതു വഴി സേവനദാതാക്കളില്‍ നിന്നുള്ള അമിതചൂഷണം ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ടെലിക്കോം അതോരിറ്റി പറയുന്നത്.

 ഉപയോക്താവിന് ആവശ്യമുള്ള ചാനലുകൾ മാത്രം തിരഞ്ഞെടുത്ത് അതിനു പണം നൽകുന്ന സംവിധാനം ആണ് .
ഡിടിഎച്ചുകാരും കേബിൾ ടിവി കമ്പനികളും നിശ്ചയിക്കുന്ന മാസവരിക്കു പകരം 130 രൂപയും നികുതിയും നൽകി ഇഷ്ടമുള്ള 100 ചാനലുകൾ തിരഞ്ഞെടുക്കാവുന്നതാണു പുതിയ നിർദേശം. അധിക പണം നൽകി കൂടുതൽ ചാനലുകൾ കാണാം. അധികമായി തിരഞ്ഞെടുക്കുന്ന 25 സൗജന്യ ചാനലുകൾക്ക് 20 രൂപ നൽകണം. പേ ചാനലുകളുടെ പ്രത്യേക പാക്കേജുകളും തയാറാക്കണം. 

ഉദാഹരണം ആയി പറയുക ആണ് എങ്കിൽ
ബേസിക്ക് പാക്കേജ്  സെലക്ട് ചെയ്യുമ്പോൾ 154രൂപ ആകും അതായത് 100 ഫ്രീ ചാനൽ ലഭിക്കാൻ 100 രൂപയും അതിന്റ GST നികുതി ആയി വരുന്ന 18% കുടി വരുന്നത് ആണ് 154രൂപ. 

ഫ്രീ ചാനൽ100 എണ്ണം ലഭിക്കുന്നതിൽ 26 സർക്കാർ ചാനൽ അത് നിർബന്ധം ആയും ലഭിക്കും 74 ചാനൽ ഉപയോക്താവിന് സെലക്ട് ചെയ്യാം.
 ഫ്രീ ചാനൽ ആയി SD/HD ചാനൽ സെലക്ട് ചെയ്യാൻ സാധിക്കും .രണ്ട് SD ചാനൽ കുടുന്നത് ആണ് ഒരു HD ചാനൽ , ഫുൾ HD ചാനൽ സെലക്ട്  ചെയ്യുന്ന ഒരു ഉപയോക്താവിന് 37 മാത്രം ആയിരിക്കും ലഭിക്കുക.

നിലവില്‍ ഏകദേശം 100 മില്ല്യണ്‍ കേബിള്‍ സര്‍വീസും 67 മില്ല്യണ്‍ ഡി.റ്റി.എച്ച് കണക്ഷനുമാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 64 ശതമാനം കേബിള്‍ ഉപയോക്താക്കളും 35 ശതമാനം ഡി.റ്റി.എച്ച് ഉപയോക്താക്കളും മാത്രമാണ് ഇഷ്ട ചാനലുകള്‍ തെരഞ്ഞെടുത്തത്.

ബാക്കിയുള്ള ഉപയോക്താക്കളെക്കൂടി മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സേവനദാതാക്കളോട് ട്രായ് നിര്‍ദേശിച്ചു. ലോക്കല്‍ കേബിള്‍ ഓപ്പറേറ്റര്‍ വഴി നേരിട്ടോ കോള്‍ സെന്റര്‍ നമ്പരില്‍ നിന്നും നേരിട്ടു വിളിച്ചോ ഇന്റര്‍നെറ്റ് വഴിയോ പരമാവധി ഉപയോക്താക്കളെ അവസാന തീയതിക്കു മുന്‍പ് പുതിയ സ്‌കീമില്‍ ഉള്‍പ്പെടുത്തണമെന്നും ട്രായ് നിര്‍ദേശം നല്‍കി.

ഉപയോക്താക്കളില്‍ പുതിയ രീതിയിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കൃത്യമായ മാര്‍ഗരേഖ തയ്യാറാക്കി ബോധവത്കരിക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ ലോംഗ് ടേം പായ്ക്ക് ഉപയോഗിക്കുന്നവര്‍ക്ക് കോണ്‍ട്രാക്ട് സമയം കഴിയുന്നതുവരെ സേവനം തുടരാനുള്ള അവസരവും ട്രായ് നല്‍കിക്കഴിഞ്ഞു.


ചാനല്‍ നിരക്കുകള്‍ പരിശോദിക്കാന്‍ ട്രായിയുടെ വെബ്ബ് സൈറ്റില്‍ ചാനല്‍ സെലക്ടര്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്.
കേബിള്‍ ഡിറ്റിഎച്ച്‌ ഉപഭോക്താക്കള്‍ക്കുള്ള അനുയോജ്യമായ 'ബെസ്റ്റ് ഫിറ്റ്' പ്ലാനുകള്‍ ഇവര്‍ നല്‍കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ രീതിയില്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് തന്നെ ബെസ്റ്റ് ഫിറ്റ് പ്ലാനിലെ ചാനലുകള്‍ തീരുമാനിക്കാം.

എന്നാല്‍ ആദ്യമേയുള്ള കേബില്‍ ഡിടിഎച്ച്‌ ഉപഭോക്താക്കള്‍ അടക്കുന്ന തുകയില്‍ കൂടാതെയാണ് പ്ലാനുകള്‍ തീരുമാനിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ഇവര്‍ക്ക് അമിത നിരക്ക് ഈടാക്കാനും സാധ്യമല്ല.

മാര്‍ച്ച്‌ 31 നു മുന്‍പ് ഉപഭോക്താക്കള്‍ അവര്‍ക്ക് ആവശ്യമായ ചാനലുകള്‍ മാര്‍ച്ച്‌ 31 നു മുന്‍പ് തിരഞ്ഞെടുത്താല്‍ ബെസ്റ്റ് ഫിറ്റ് പ്ലാനുകള്‍ നിലവില്‍ വരില്ല. പകരം പുതിയ പാക്കേജുകള്‍ പ്രാബല്ല്യത്തില്‍ വരും. ഉപഭോക്താവ് പാക്കേജ് തിരഞ്ഞെടുത്ത് 72 മണിക്കൂറിനുള്ളില്‍ തന്നെ പുതിയ പ്ലാന്‍ നിലവില്‍ വരുമെന്നാണ് ട്രായി അറിയിച്ചത്.


ടാറ്റാ സ്‌കൈ, എയര്‍ടെല്‍, ഡിഷ് ടിവി, സണ്‍ ഡയറക്‌ട്, വീഡിയോ കോണ്‍, ഹാത്ത് വേ, പോലുള്ള ഡിടിഎച്ച്‌ സേവനധാതാക്കള്‍ അവരുടെ അപ്ലിക്കേഷൻ / വെബ് സൈറ്റുകളില്‍ ചാനലുകള്‍ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.



ചാനല്‍ നിരക്കുകള്‍ പരിശോദിക്കാം




കൂടുതൽ വിവരങ്ങൾക്ക് 


011 23 23 79 22 ( TRAI )

അല്ലെങ്കിൽ 

www.trai.gov.in

എന്ന വെബ്സൈറ്റ് സന്ദർശിക്കുക.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍