സെൻസിറ്റീവ് സ്ക്രീൻ

സെൻസിറ്റിവിറ്റി സ്ക്രീനുമായി ഇൻസ്റ്റഗ്രാം 







ചെറിയ സമയം കൊണ്ടുതന്നെ  ജനപ്രീതി നേടിയ സമൂഹ മാധ്യമമാണ് ഇൻസ്റ്റാഗ്രാം .

ഫോട്ടോഗ്രാഫി മേഖലയെ പിന്തുണച്ച് അവതരിപ്പിക്കപ്പെട്ട ഇൻസ്റ്റഗ്രാം ഇപ്പോൾ അനവധി  മേഖലകളാണ് കൈകാര്യം ചെയ്യുന്നത് . അതുകൊണ്ടുതന്നെ അവ കൈകാര്യം ചെയ്തുകൊണ്ട് പോകുന്നത് ഒരു പക്ഷെ ബുദ്ധിമുട്ടുകൾ നിറഞ്ഞ കാര്യമായിരിക്കും . ഏത് സാമൂഹ്യമാധ്യമങ്ങളെയും പോലെ തന്നെ ഇൻസ്റ്റഗ്രാമിന് പല കാര്യങ്ങളും യുക്തിപൂർവം കൈകാര്യം ചെയ്യേണ്ടതുണ്ട് .

അത്തരത്തിൽ ഇപ്പോൾ വന്നിരിക്കുന്ന ഒരു പ്രശ്നമാണ് അപകടകരമായ ഉള്ളടക്കങ്ങൾ , ഭീതി സൃഷ്ടിക്കുന്ന ദൃശ്യങ്ങൾ , തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരിക എന്നതാണ് . ഇതുപോലുള്ള പ്രശ്നം വേരോടെ പിഴുതുമാറ്റാൻ ഇൻസ്റ്റാഗ്രാം തലവന്മാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് .ഈ പ്രശ്നം  പരിഹരിക്കുന്നതിനായി പുതുതായി ' സെൻസിറ്റീവ് സീൻ ' എന്ന ഫീച്ചറാണ് ഇൻസ്റ്റാഗ്രാം ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .
അപകടകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്ക് ' സെൻസിറ്റീവ് സ്ക്രീൻ ' എന്ന ഫീച്ചറാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത് .ഈ പുതിയ ഫീച്ചർ ഇതിനോടകം ഇന്ത്യയിലെ ഉപയോക്താക്കൾക്കിടയിൽ നല്ല പ്രചാരം നേടിക്കഴിഞ്ഞു .ഇൻസ്റ്റാഗ്രാം സെർച്ച് , റെക്കമെന്റേഷൻ , ഹാഷ്ടാഗ് എന്നിവയിൽ പ്രത്യക്ഷപ്പെടുന്ന സ്വയം മുറിവേൽപ്പിക്കുകയും ഉപദ്രവിക്കുകയും അല്ലെങ്കിൽ അത്തരത്തിൽ ഭീതിയുളവാക്കുന്ന ചിത്രങ്ങൾ കുട്ടികളെ ബാധിക്കുന്നുണ്ടെന്ന പ്രസ്താവനയ്ക്ക് ശക്തിയേറിവരികയാണ് .അത്തരം ഉള്ളടക്കങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ ' സെൻസിറ്റീവ് സ്ക്രീൻ ' എന്ന സവിശേഷത ഉപയോഗിച്ച് നീക്കം ചെയ്യുന്നത് .

ആളുകളുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും ആത്മഹത്യയും ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ തങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും - ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി .


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍