ആനുകൂല്യത്തിനുള്ള അർഹത
മൂന്നുലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ബി.പി.എൽ,എ.പി.എൽ കുടുംബങ്ങളിലെ അംഗങ്ങൾ.
നിശ്ചിത രോഗങ്ങൾ ( രണ്ടുലക്ഷം രൂപ വരെ ധനസഹായം )
- ഹൃദയസംബന്ധമായ രോഗങ്ങൾ
- തലച്ചോർ , കരൾ ശസ്ത്രക്രിയകൾ
- വൃക്ക , കരൾ , ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ
- വൃക്ക രോഗങ്ങൾ ( ഡയാലിസിസ് , തുടർചികിത്സ , പെരിറ്റോ ണിയൽ ഡയാലിസിസ് )
- കാൻസർ
- ഹീമോഫീലിയ ( ഓരോ രോഗബാധിതനും മൂന്നുലക്ഷം രൂപി വരെ )
- സാന്ത്വന ചികിത്സ (പാലിയേറ്റീവ് കെയർ)
- മാരകമായ നട്ടെല്ല് , സുഷുമ്ന നാഡി , ശ്വാസകോശ രോഗങ്ങൾ.
ഏതു രോഗവും ( 3000 രൂപ വരെ ധനസഹായം )
ആശുപത്രികളിൽ ഐ.പി / ഒ.പി വിഭാഗങ്ങളിലുള്ള എല്ലാ അസു ഖങ്ങൾക്കും ഒരു കുടുംബത്തിന് 3000 രൂപ വരെ ഒറ്റത്തവണ ധന് സഹായം ലഭിക്കും.
നിബന്ധനകൾ
1. നിശ്ചിത രോഗങ്ങളുടെ ചികിത്സയ്ക്കായി ആശുപ്രതിയിൽ കിട ക്കുന്നവർക്കും ഓപ്പറേഷൻ ഉൾപ്പെടെ ചികിത്സയ്ക്ക് തീയതി നിശ്ചയിച്ചിട്ടുള്ളവർക്കും ധനസഹായത്തിന് അപേക്ഷിക്കാം. എന്നാൽ , അപേക്ഷാ തീയതിക്കു മുമ്പ് പൂർത്തിയായ ചികിത്സയ്ക്ക് ചെലവായ തുക ലഭിക്കുകയില്ല.
2. അപേക്ഷ ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ സ്വീകരിച്ച തീയതി മുതൽ ധനസഹായത്തിന് അർഹതയുണ്ട്.
3. അപേക്ഷ നൽകുന്നതിനു മുമ്പേ ചികിത്സ പൂർത്തിയാക്കിയ വർക്ക് ധനസഹായത്തിന് അർഹതയില്ല.
4. റീ ഇംബേഴ്സ്മെന്റ് ആനുകൂല്യമുള്ള സർക്കാർ , അർദ്ധസർ ക്കാർ , പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഇ.എസ്.ഐ ആനുകൂല്യമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവന ക്കാർക്കും ആദായനികുതി നൽകുന്നവർക്കും ചികിത്സാധന സഹായം ലഭിക്കുകയില്ല.
5. രണ്ടുലക്ഷം രൂപ വരെ പരമാവധി ധനസഹായം ഒരു കുടും ബത്തിൽ ഒരാൾക്കോ ഒന്നിലധികം പേർക്കോ ഒറ്റത്തവണ യായോ തവണകളായോ ലഭിക്കുന്നതാണ്.
നൽകേണ്ട രേഖകൾ
1. അപേക്ഷാ ഫോറം
2. മതിപ്പു ചെലവ് സംബന്ധിച്ച് ബന്ധപ്പെട്ട് ആശുപത്രിയിൽ നിന്നുള്ള കെ.ബി.എഫ് ഫോറം -4.
3. റേഷൻ കാർഡിന്റെ പകർപ്പ് - പേജ്( 1 , 2 , 3 , 22).
4. പാസ്പോർട്ട് സൈസ് ഫോട്ടോ.
5. രോഗി താമസിക്കുന്ന വീട് കാണത്തക്കവിധം എടുത്ത കുടുംബ കളർ ഫോട്ടോ.
അപേക്ഷ സമർപ്പിക്കേണ്ടത്
ഗുണഭോക്താവ് സ്ഥിരമായി താമസിക്കുന്നതും റേഷൻ കാർഡു ള്ളതുമായ ജില്ലയിലെ ഭാഗ്യക്കുറി ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
തുക അനുവദിക്കൽ
ആവശ്യമായ രേഖകളോടുകൂടി ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ സ്വീകരിക്കുന്ന അപേക്ഷ ജില്ലാതല സമിതി പരിശോധിച്ച് ശുപാർശകളോടുകൂടി അഡ്മിനിസ്ട്രേറ്റർക്ക് സമർപ്പിക്കുന്നു. അർഹമായ തുക സംസ്ഥാന സമിതി ചികിത്സ തേടുന്ന ആശു പ്രതിയിലേക്ക് അനുവദിച്ചു നൽകുന്നു. തുക രോഗിക്ക് നേരിട്ട് നൽകുന്നതല്ല.
അടിയന്തര ചികിത്സ
സർക്കാർ ആശുപ്രതികളിൽ സർജറി ഉൾപ്പെടെ അടിയന്തര ചികിത്സ ആവശ്യമായ സന്ദർഭങ്ങളിൽ മുൻകൂർ ചികിത്സാനു മതി നൽകുന്നതിന് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയി ട്ടുണ്ട്. ഇതിനായി അപേക്ഷയോടൊപ്പം 7ാം നമ്പർ ഫോറ ത്തിലുള്ള സർട്ടിഫിക്കറ്റും സമർപ്പിക്കണം.
ചികിത്സാ ചെലവ് മടക്കി കിട്ടുന്നതിന്
സർക്കാർ ആശുപത്രിയിലെ ചികിത്സയ്ക്ക് ധനസഹായത്തി നായി അപേക്ഷിച്ചിട്ടുള്ള അർഹരായ ഗുണഭോക്താക്കൾ ധനസ ഹായത്തുക ആശുപ്രതിയിൽ ലഭിക്കുന്നതിനു മുമ്പേ അടിയന്തര സാഹചര്യങ്ങളിൽ സ്വന്തം കൈയിൽനിന്നും ചെലവാക്കി ചികിത്സ നടത്തിയിട്ടുണ്ടങ്കിൽ തുക തിരികെ ലഭിക്കുന്നതാണ്.
അകഡിറ്റ് ചെയ്തിട്ടുള്ള സ്വകാര്യ ആശുപ്രതികളിലെ ചികിത്സ
സർക്കാർ നിശ്ചയിക്കുന്ന ചികിത്സാ പാക്കേജുകളുടെയും നിര ക്കുകളുടെയും അടിസ്ഥാനത്തിൽ ധാരണാപത്രത്തിൽ ഒപ്പിട്ടിട്ടുള്ള സ്വകാര്യ ആശുപത്രികളെ കാരുണ്യ ബെനവലന്റ് ഫണ്ട് അക ഡിറ്റ് ചെയ്തിട്ടുണ്ട് .
ചികിത്സാ നടപടിക്രമം അനുസരിച്ച് നിശ്ചിത രോഗങ്ങൾക്ക് ഈ ആശുപത്രികളിൽ ചികിത്സ തേടാവുന്നതാണ് .
ചികിത്സ പൂർത്തിയായതിനു ശേഷം മാത്രമേ അക്രഡിറ്റ് ചെയ്ത ആശുപ്രതികൾക്ക് തുക നൽകുകയുള്ളൂ.
ജില്ലാതല സമിതിയുടെ അനുമതിപത്രം ലഭിക്കുന്നതിനു മുമ്പുള്ള ചികിത്സാ ചെലവുകൾ പദ്ധതിയുടെ പരിധിയിൽ വരുന്ന സർജറി ഉൾപ്പെടെയുള്ള അടിയന്തര ചികിത്സകൾക്ക് അക ഡിറ്റ് ചെയ്തിട്ടുള്ള സർക്കാരിതര ആശുപ്രതികൾക്ക് അനുമതി ലഭിക്കുകയില്ല.
പദ്ധതി പ്രകാരം രോഗിക്ക് പണം നൽകേണ്ടാത്ത ( ക്യാഷ് ലെസ് ) ചികിത്സയാണ് ലഭിക്കുന്നത്.
വിശദവിവരങ്ങൾ www.karunya.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
0 അഭിപ്രായങ്ങള്‍