സ്മാര്‍ട്ടായി വോട്ട് ചെയ്ത് കാശ് നേടാം

സ്മാര്‍ട്ടായി വോട്ട് ചെയ്ത് കാശ് നേടാം




സമ്മതിദായകരെ പോളിങ് ബൂത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ
പത്തനംതിട്ട ജില്ലാ ഭരണകൂടം തയാറാക്കിയ ആപ്പാണ് ‘വോട്ട് സ്മാർട്ട്’. ഇതിലുടെ സ്വന്തം മണ്ഡലത്തെ പറ്റിയുള്ള വിവരങ്ങളും കൈനിറയെ കാശും ഉണ്ടാകാനും കഴിയും. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരം ഒരു ആപ്പ് തയാറാക്കുന്നത്.

ദിവസേന വൈകിട്ട് ആറിനും ഒമ്പതിനും ഇടയിൽ നടക്കുന്ന ക്വിസ് മത്സരത്തിൽ പങ്കെടുത്ത് സമ്മാനം നേടാവുന്നതാണ്. ദിവസവും ഓരോ ചോദ്യം വീതം ഉണ്ടാവും. വിജയികൾക്ക് ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 2500 രൂപയുമാണ്. കൂടാതെ, പത്തനംതിട്ടയിലെ പോളിങ് ശതമാനം കൃത്യമായി പ്രവചിക്കുന്നവർക് 25000 രൂപയും ലഭിക്കും.

ക്വിസ് മത്സരം കൂടാതെ പോളിങ് ബൂത്തിലെ വിവരങ്ങളും ബൂത്തുകളുടെ ജി.പി.എസ് ലൊക്കേഷനും ആപ്പില്‍ ലഭ്യമാകും. കളക്ടർ പി.ബി നുഹാണ് ഈ ആപ്പിന് പിന്നിൽ. ഞായറാഴ്ച മുതൽ ഗൂഗിൾ പ്ലേസ്റ്റോറിൽ ‘വോട്ട് സ്മാർട്ട്’ ആപ്പ് ലഭ്യമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍