ഇന്‍റർനെറ്റിന് 50 വയസ്

ഇന്‍റർനെറ്റിന് 50 വയസ്





ഇത് ഇന്‍റർനെറ്റിന്‍റെ ലോകമാണ്. ഇന്‍റർനെറ്റ് ഇല്ലാതെ ഒന്നും നടക്കില്ലെന്ന നിലയിലേക്കാണ് ലോകത്തിന്‍റെ പോക്ക്. ഇന്‍റർനെറ്റ് അവതരിച്ചിട്ട് ഈ ആഴ്ച 50 വർഷം തികയുന്നു.


1969- ഇന്‍റർനെറ്റിന്‍റെ ജനനം


അമേരിക്കൻ സൈന്യത്തിന്‍റെ ആവശ്യത്തിനായി രൂപം നൽകിയ അർപാനെറ്റ് എന്ന നെറ്റ്വർക്കാണ് ഇന്ന് കാണുന്ന ഇന്‍റർനെറ്റായി പരിണമിച്ചത്. പിന്നീട് വാണിജ്യപരമായ നേട്ടങ്ങൾക്കുവേണ്ടി അമേരിക്ക അർപാനെറ്റിനെ ഉപയോഗിച്ചു തുടങ്ങുകയായിരുന്നു.

1971- ആദ്യ ഇ മെയിൽ അയച്ചു

റേയ് ടോംലിൻസനാണ് ആദ്യ ഇ-മെയിൽ അയച്ചത്. പരീക്ഷണമെന്ന നിലയിൽ സ്വന്തം മെയിൽ അഡ്രസിലേക്കാണ് ടോംലിൻസൺ ആദ്യ ഇ-മെയിൽ അയച്ചത്.

1992- ആദ്യ സെൽഫി ഇന്‍റർനെറ്റിൽ

ഇന്‍റർനെറ്റ് കണ്ടെത്തിയ ടിം ബർണേഴ്സ് ലി എന്നയാളാണ് ആദ്യ സെൽഫി നെറ്റിൽ അപ്ലോഡ് ചെയ്യുന്നത്. എന്നാൽ ഇന്‍റർനെറ്റിൽ ആദ്യമായി അപ്ലോഡ് ചെയ്ത ഫോട്ടോ ഇതല്ല. സ്വിസ്റ്റർലൻഡിലെ ഒരു വനിത ടിവി ഷോയുടെ ചിത്രമായിരുന്നു.

1994- ആദ്യ ഇന്‍റർനെറ്റ് കഫെ തുടങ്ങി

അമേരിക്കയിലെ ഡല്ലാസിലാണ് ആദ്യ ഇന്‍റർനെറ്റ് കഫെ തുടങ്ങിയത്. മിനുട്ടിന് വൻ തുക നൽകിയായിരുന്നു അന്ന് കഫെകളിൽ പോയി ആളുകൾ ഇന്‍റർനെറ്റ് ഉപയോഗിച്ചിരുന്നത്.

1994- നെറ്റ്സ്കേപ്പ് നാവിഗേറ്റർ

ലോകത്തിലെ ആദ്യ വെബ് ബ്രൌസറായ നെറ്റ്സ്കേപ്പ് നാവിഗേറ്റർ പിറക്കുന്നത് ഇന്‍റർനെറ്റിന്‍റെ 25-ാം വാർഷികത്തിൽ. ഓൺലൈൻ കണ്ടന്‍റുകൾ കൂടുതൽ സൌകര്യത്തോടെ ഇന്‍റർനെറ്റ് ഉപയോക്താക്കളിൽ എത്താൻ ഇത് സഹായിച്ചു.

1995- എഒഎലിന് 10 ലക്ഷം ഉപയോക്താക്കൾ

ഇമെയിൽ, വെബ്സൈറ്റുകൾ തുടങ്ങി എല്ലാ ഇന്‍റർനെറ്റ് സേവനങ്ങളും ലഭ്യമാക്കുന്ന ഒരു വെബ്സൈറ്റായിരുന്നു അമേരിക്കൻ ഓൺലൈൻ എന്നറിയപ്പെട്ട എഒഎൽ. 1995ലാണ് ഇതിന് പത്ത് ലക്ഷം ഉപയോക്താക്കളെ ലഭിച്ചത്.

1997- ഗൂഗിൾ അവതരിച്ചു

ഇന്‍റർനെറ്റ് ലോകത്തെ അതികായനായി മാറിയ ഗൂഗിൾ അവതരിപക്കുന്നത് സെർച്ച് എഞ്ചിൻ എന്ന നിലയിലാണ്. യാഹൂ, അൽറ്റവിസ്റ്റ എന്നിങ്ങനെ മറ്റ് സെർച്ച് എഞ്ചിനുകൾ ഉള്ളപ്പോഴാണ് ഗൂഗിൾ വരുന്നത്. എന്നാൽ ഇന്‍റർനെറ്റ് ലോകം അപ്പാടെ മാറ്റിമറിക്കാൻ ഗൂഗിളിന് സാധിച്ചു.

2000- ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ്

ഫോൺ ലൈൻ ഡയൽ-അപ്പായി വഴി ലഭിച്ചിരുന്ന ഇന്‍റർനെറ്റിന് വേഗത കുറവായിരുന്നു. ഈ സമയത്താണ് കൂടുതൽ വേഗമേറിയ ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് വരുന്നത്.

2012- ഫേസ്ബുക്കിന് 100 കോടി ഉപയോക്താക്കൾ

ഏറ്റവും ജനപ്രിയ സമൂഹമാധ്യമമായി മാറിയ ഫേസ്ബുക്കിന് 100 കോടി ഉപയോക്താക്കളെ ലഭിച്ചത് 2012ൽ ആയിരുന്നു. 2004ൽ പ്രവർത്തനം തുടങ്ങിയ ഫേസ്ബുക്ക് എട്ട് വർഷംകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. എന്നാൽ ഉപയോക്താക്കളുടെ എണ്ണം 250 കോടിയിൽ എത്താൻ പിന്നീട് നാലു വർഷം തികച്ചുവേണ്ടിവന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍