തത്സമയം ലഭിക്കും ഇ-പാന്‍

തത്സമയം എങ്ങനെ അപേക്ഷിക്കും ഇ-പാന്‍







ദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും വിവിധ പണമിടപാടുകൾ നടത്താനും ഇപ്പോൾ പെർമനന്റ് അക്കൗണ്ട് നമ്പർ(പാൻ)ഇല്ലാതെ കഴിയില്ല.

നിശ്ചിത ഫോം പൂരിപ്പിച്ച് രേഖകളോടൊപ്പം നൽകിയാൽ 15 ദിവസംവരെയെടുത്താണ് ഇതുവരെ പാൻ ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതൊന്നും ആവശ്യമില്ല. തത്സമയം ആദായ നികുതി വകുപ്പിൽനിന്ന് ഇ-പാൻ ലഭിക്കും.
ഡിജിറ്റൽ ഒപ്പോടുകൂടി ഇലക്ട്രോണിക് ഫോർമാറ്റിലാണ് അപേക്ഷിച്ച അപ്പോൾതന്നെ പാൻ നൽകുന്നത്. അപേക്ഷകന് ആധാറോ അല്ലെങ്കിൽ ഡിജിറ്റൽ സിഗ്നേച്ചറോ ആവശ്യമാണെന്നുമാത്രം.
എങ്ങനെ അപേക്ഷിക്കും?
https://www.pan.utiitsl.com/PAN/newA.do-ലിങ്ക് വഴിയാണ് പാൻ ലഭിക്കാൻ അപേക്ഷിക്കേണ്ടത്. ലിങ്ക് തുറന്നാൽ അപ്ലൈ ഫോർ ന്യൂ പാൻ കാർഡ്(ഫോം 40എ)-എന്നെഴുതിയിടത്ത് ക്ലിക്ക് ചെയ്യുക. തുടർന്ന് ഡിജിറ്റൽ മോഡ്-തിരഞ്ഞെടുക്കാം.
രേഖകളുടെ കോപ്പിയോ, അപേക്ഷാ ഫോമോ ഒന്നും ഇവിടെ നൽകേണ്ടതില്ല. ആധാർ നിങ്ങളുടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടായിരിക്കണം. ഇ-കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി നിങ്ങളുടെ മൊബൈലിലേയ്ക്ക് ഒടിപിവരും.
ആധാർ ഡാറ്റബേസ് പ്രകാരമാണ് നിങ്ങൾക്ക് പാൻ അനുവദിക്കുക. ഒപ്പിന്റെ സ്കാൻ ചെയ്ത ഇമേജും നിശ്ചിത ഫോർമാറ്റിലുള്ള പുതിയ ഫോട്ടോയും അപ് ലോഡ് ചെയ്യണം.
ആധാർ അടിസ്ഥാനമാക്കിയാണ് പാൻ അനുവദിക്കുന്നത്. അതിനാൽതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം. അപേക്ഷയിൽ ഈവിവരങ്ങൾ തെറ്റാതെ നൽകുകയുംവേണം. അല്ലെങ്കിൽ നിങ്ങളുടെ അപേക്ഷ തള്ളിയേക്കാം.
ഇ-പാനിനൊപ്പം പാൻ കാർഡും ലഭിക്കണമെങ്കിൽ 107 രൂപ അടയ്ക്കണം. ഇ-പാൻ മാത്രമാണ് വേണ്ടതെങ്കിൽ 66 രൂപമാത്രം നൽകിയാൽമതി. ആവശ്യത്തിന് പ്രിന്റെടുത്ത് ഇ-പാൻ ഉപയോഗിക്കുകയുമാകാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍