കേരളത്തില്‍ 3ജി സേവനം നിര്‍ത്തുന്നു എയര്‍ടെല്‍

എയര്‍ടെല്‍ കേരളത്തില്‍ 3ജി സേവനം നിര്‍ത്തുന്നു






എയർടെൽ കേരളത്തിൽ 3ജി സേവനങ്ങൾ ഒഴിവാക്കുന്നു. 3ജി സാങ്കേതിക വിദ്യ ഒഴിവാക്കി 4ജിയിലേക്ക് മാറാനാണ് കമ്പനിയുടെ ഈ നീക്കം. എയർടെലിന്റെ കേരളത്തിലെ എല്ലാ ബ്രോഡ്ബാൻഡ് സേവനങ്ങളും ഇനി ഹൈസ്പീഡ് 4ജി നെറ്റ്വർക്കിലായിരിക്കും ലഭിക്കുക.

എയർടെലിന്റെ 3ജി ഉപഭോക്താക്കളെ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. അതേസമയം എയർടെൽ കേരളത്തിലെ 2ജി സേവനങ്ങൾ തുടരും. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യം മുന്നിൽ കണ്ടാണിത്.

3ജി ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കളെയും വിവരം അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളോട് ഹാൻഡ് സെറ്റുകളും സിമ്മുകളും അപ്ഗ്രേഡ് ചെയ്യാനും അഭ്യർത്ഥിച്ചിട്ടുണ്ട്. ഹാൻഡ്സെറ്റ്/സിം അപ്ഗ്രേഡ് ചെയ്യാത്ത ഉപയോക്താക്കൾക്ക് അതിവേഗ ഡേറ്റാ കണക്റ്റിവിറ്റി ലഭിക്കില്ല. അതായത് 3ജി ഫോണുകളാണ് ഉപയോഗിക്കുന്നതെങ്കിൽ അവർക്ക് ഇനി അതിവേഗ ഇന്റർനെറ്റ് എയർടെലിൽ നിന്നും ലഭിക്കില്ല. 2ജി നെറ്റ് വർക്ക് മാത്രമേ ഉപയോഗിക്കാനാവൂ. എന്നാൽ ഉന്നത നിലവാരത്തിലുള്ള വോയ്സ് സേവനങ്ങൾ തുടർന്നും ലഭ്യമാകും.

എയർടെൽ കേരളത്തിലെ 2100 മെഗാഹെർട്സ് വരുന്ന 3ജി ബാൻഡ് ഇനി 4ജി നെറ്റ്വർക്ക് ശക്തിപ്പെടുത്താനായി ഉപയോഗിക്കും.
3ജി സ്പെക്ട്രം 4ജിയിലേക്ക് മാറ്റുന്നതോടെ നെറ്റ്വർക്ക് ശേഷി ഉയരുകയും 4ജിയുടെ ലഭ്യത വിപുലമാകുകയും ചെയ്യും. കെട്ടിടങ്ങൾക്ക് അകത്തും ഓഫീസുകളിലും മാളുകളിലും പുറത്ത് പ്രത്യേകിച്ച് യാത്രാവേളകളിലും കവറേജ് മെച്ചപ്പെടുമെന്നും എയർടെൽ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍