ദൈവത്തിന്റെ സ്വന്തം നാടിന്റെ ലാപ്ടോപ്പ്

കൊക്കോണിക്സ്







സംസഥാനത്ത് നിര്‍മിച്ച ലാപ്ടോപ്പുകളുമായി കേരളത്തിന്‍റെ സ്വന്തം ബ്രാന്‍ഡില്‍ കോക്കോണിക്സ് ജനുവരി മുതല്‍ വിപണിയിലെത്തും.


 ഇന്‍റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട്‌ അപ്പ്, കെഎസ്ഐഡിസി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. മൂന്നു വ്യതസ്ത മോഡലുകളിലായി നാല് നിറങ്ങളിലാണ് ലാപ്ടോപ്പ് പുറത്തിറങ്ങുക മണ്‍വിളയിലുള്ള കെല്‍ട്രോണിന്റെ പഴയ പ്രിന്റെഡ് സര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണശാലയാണ് ആധുനിക ഇലക്ട്രോണിക് സാമഗ്രികളുടെ നിര്‍മാണശാലയാക്കി മാറ്റിയത്. പഴയ ലാപ്ടോപുകള്‍ തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം തയ്യാറാകുന്നുണ്ട്.


സർക്കാർ ഓഫീസുകളിൽ, വിദ്യാഭ്യാസസ്ഥാപനങ്ങൾ വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ ലാപ്ടോപ്പുകളുടെ നിർമാണമാണ് ലക്ഷ്യം. കൊക്കോണിക്സ് മൂന്നു ലാപ്ടോപ് മോഡലുകൾ അവതരിപ്പിച്ചിട്ടുണ്ട്. CC11B യിൽ 11 ഇഞ്ച് എഫ്എച്ച്ഡി ടച്ച്സ്ക്രീൻ ഡിസ്‌പ്ലെയാണുള്ളത്. ഇന്റൽ സെലിറോൺ N3350 പ്രൊസസർ, 4ജിബി റാം, 64 ജിബി ഇഎംഎംസി സ്റ്റോറേജ്, യുഎസ്‌ബി ടൈപ്പ് സി കണക്ടിവിറ്റി, 8 മണിക്കൂർ നീണ്ടുനിൽക്കുന്ന ബാറ്ററി ബാക്അപ് എന്നിവയാണ് ലാപ്ടോപ്പിന്റെ മറ്റു പ്രത്യേകതകൾ. ദീർഘയാത്രകൾ നടത്തുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ഈ ലാപ്ടോപ്.



 CC11A താരതമ്യേന ഭാരം കുറഞ്ഞതും സ്ലിമ്മുമായ ലാപ്ടോപ്പാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ഈ ലാപ്ടോപ്. 11 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ഇന്റൽ സെലിറോൺ N4000 പ്രൊസസർ, 2 ജിബി റാം, 64 ജിബി ഇഎംഎംസി സ്റ്റോറേജ് എന്നിവയാണ് സവിശേഷതകൾ. C314A വ്യാപാര സ്ഥാപനങ്ങൾക്കു വേണ്ടിയുളളതാണ്. 14 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ, ഇന്റൽ i3 7100U പ്രൊസസർ, 4ജിബി റാം, 500 ജിബി എച്ച്ഡിഡി സ്റ്റോറേജ് എന്നിവയാണ് സവിശേഷതകൾ. മൂന്നു ലാപ്ടോപ്പുകളിലും വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമാണ്.

എന്നാൽ ഇതിൽ ഉപയോഗിച്ചിരിക്കുന്നത് DDR 3 റാം ടെക്നോളജി ആണ്, ഇത് പഴയ ടെക്നോളജി ആണ്, ഇന്ന് DDR 4 റാം ടെക്നോളി ഉള്ള ലാപ്ടോപ്പ് വിപണിയിൽ ഈ വിലക്ക് തന്നെ ലഭിക്കുന്നത് ആണ്. കൊക്കോണിക്സ് ലാപ്ടോപ്പ് ഒരു Value for Money ആയി പറയാൻ സാധിക്കില്ല.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍