ഗൂഗിളിന്റെ 'നിയര്‍ബൈ ഷെയറിങ്' ടൂള്‍

ഗൂഗിളിന്റെ 'നിയര്‍ബൈ ഷെയറിങ്' ടൂള്‍ ഓഗസ്റ്റില്‍ ആന്‍ഡ്രോയിഡിലെത്തും








ആപ്പിളിന്റെ എയർഡ്രോപ്പ് മാതൃകയാക്കിയുള്ള ഗൂഗിളിന്റെ പുതിയ ഫയൽ ഷെയറിങ് ഫീച്ചർ ഓഗസ്റ്റിൽ ഉപയോക്താക്കൾക്ക് ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. 'നിയർബൈ ഷെയറിങ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചർ ഇപ്പോൾ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ്. ആൻഡ്രോയിഡ് 6നും അതിന് ശേഷവുമുള്ള ആൻഡ്രോയിഡ് ഫോണുകളിൽ ഈ ഫീച്ചർ ലഭിക്കും.

പ്ലേ സ്റ്റോർ അപ്ഡേറ്റ് വഴിയാവും ഈ ഫീച്ചർ ഫോണുകളിൽ ലഭിക്കുക. ആപ്പിൾ എയർഡ്രോപ്പിനെ പോലെ തന്നെ വളരെ എളുപ്പത്തിൽ ഫയൽ കൈമാറ്റം സാധ്യമാകുന്ന സേവനമാവും നിയർബൈ ഷെയറിങ്. ബ്ലൂടൂത്തും വൈഫൈയും അടിസ്ഥാനമാക്കിയാവും ഇതിന്റെ പ്രവർത്തനം.
ചിത്രങ്ങൾ, വീഡിയോകൾ, ലിങ്കുകൾ ഉൾപ്പടെയുള്ള ഫയലുകൾ നിയർബൈ ഷെയറിങ് വഴി പങ്കുവെക്കാം.
ആപ്പിളിന്റെ ഐഓഎസിലും മാക്ക് ഓഎസിലും ലഭ്യമായ സേവനമാണ് എയർഡ്രോപ്പ്. ആപ്പിൾ ഉപകരണങ്ങൾ തമ്മിൽ എളുപ്പത്തിൽ ഫയലുകൾ കൈമാറാൻ ഇതുവഴി സാധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍