വാട്സാപ്പ് വഴി ഇനി ഇന്‍ഷുറന്‍സും ലോണും കിട്ടും
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് ബാങ്കിംഗ് സേവനങ്ങൾ എത്തിക്കുന്നതിന് വാട്ട്സ്ആപ്പ് ഇന്ത്യൻ ബാങ്കുകളുമായി കൈകോർക്കുന്നു.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുൾപ്പെടെയുള്ള ബാങ്കുകളുമായാണ് വാട്സാപ്പിന്റെ പങ്കാളിത്തം. ബാങ്കിങ് സേവനങ്ങൾ ലളിതമാക്കുന്നതിനും വിപൂലീകരിക്കുന്നതിനും സഹായിക്കുന്നതിനായി വരുന്നവർഷത്തിൽ കൂടുതൽ ബാങ്കുകളുമായി പങ്കാളിത്തം ആഗ്രഹിക്കുന്നതായി വാട്സാപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസ് പറഞ്ഞു. റിസർവ് ബാങ്ക് ഉയർത്തിക്കാണിച്ച അടിസ്ഥാന ധനകരായ് സേവനങ്ങളെത്തിക്കാനും പങ്കാളികളുമായി സഹകരിച്ച് പരീക്ഷണങ്ങൾ വിപുലീകരിക്കാനും ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.ബാങ്കുകളുമായുള്ള സഹകരണത്തിലൂടെ ഉപഭോക്താക്കളെ ഓട്ടോമേറ്റഡ് ടെക്സ്റ്റുകൾ വഴി ബാങ്കുകളുമായി ആശയവിനിമയം നടത്താൻ സൗകര്യമൊരുക്കും. ഉപയോക്താക്കൾക്ക് അവരുടെ ബാങ്കുകളിൽ അവരുടെ വാട്ട്സ്ആപ്പ് നമ്പറുകൾ രജിസ്റ്റർ ചെയ്യാനും വാട്സാപ്പ് വഴി അവരുടെ ബാലൻസ്, കിഴിവുകൾ എന്നിവയും മറ്റ് വിവരങ്ങളും പരിശോധിക്കാനും കഴിയും.
മൈക്രോ ക്രെഡിറ്റ്, പെൻഷനുകൾ, ഇൻഷുറൻസ് എന്നിവയുൾപ്പെടെയുള്ള ധനകാര്യ സേവനങ്ങൾ ഗ്രാമപ്രദേശങ്ങളിലെ കുറഞ്ഞ വേതന തൊഴിലാളികൾക്ക് ലഭ്യമാക്കാനും വാട്സ്ആപ്പ് പദ്ധതിയിടുന്നു. ഇൻഷുറൻസ്, മൈക്രോ ക്രെഡിറ്റ്, പെൻഷനുകൾ എന്നിങ്ങനെ മൂന്ന് ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ലഭിമാക്കാനും.
യുപിഐ അടിസ്ഥാനമാക്കിയുള്ള വാട്സാപ്പിന്റെ പണമിടപാട് സേവമായ വാട്സാപ്പ് പേമെന്റ് അധികൃതരുടെ അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് രാജ്യവ്യാപകമായി ലഭ്യമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് വാട്സാപ്പ് പേമെന്റ് ലഭിക്കുന്നുണ്ട്. അതേസമയം പേയ്മെന്റ് സേവനങ്ങൾ ഘട്ടംഘട്ടമായി ആരംഭിക്കാൻ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വാട്ട്സ്ആപ്പിന് അനുമതി നൽകിയതായി നിരവധി റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
0 അഭിപ്രായങ്ങള്‍