പബ്ജിയുടെ പകരക്കാരനായി ഇന്ത്യയുടെ സ്വന്തം ഫൌജി

 പബ്ജി നിരോധനത്തിന് പിന്നാലെ പ്രഖ്യാപിച്ച ഇന്ത്യൻ നിർമ്മിത ഗെയിമാണ് ഫൌജി.

ഇപ്പോഴിതാ ഈ ഗെയിം വൈകാതെ പുറത്തിറങ്ങുമെന്ന സൂചനയുമായി എൻ-കോർ ഗെയിംസ് ഫൌജി സ്മാർട്ട്ഫോൺ ഗെയിമിന്റെ ആദ്യ ടീസർ പുറത്തിറക്കി. ഇന്ത്യയിൽ തന്നെ നിർമ്മിച്ച ഈ ഗെയിം പബ്ജിക്ക് സമാനമായ തീമിലാണ് പുറത്തിറങ്ങുക.




ഫൌജി ഗെയിം ഉടൻ വരുന്നു എന്ന സൂചനയാണ് ടീസർ നൽകുന്നത്. എപ്പോഴായിരിക്കം ഗെയിം പുറത്തിറങ്ങുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നവംബറിൽ തന്നെ ഈ ഡിവൈസ് പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഇത് ശരിയാണെങ്കിൽ അധികം വൈകാതെ ഇന്ത്യൻ നിർമ്മിത ഗെയിം എല്ലാവർക്കും ലഭ്യമാകും. ഇന്ത്യയിലെ ഉപയോക്താക്കളെ ആകർഷിക്കാൻ ടീസർ തന്നെ നിരവധി ദേശസ്നേഹ വികാരങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ആത്മനിർഭർ ഭാരത് പ്രസ്ഥാനത്തിന് പിന്തുണ നൽകികൊണ്ടാണ് ഈ ഗെയിം പുറത്തിറക്കുന്നത്. ചൈനീസ് വിരുദ്ധ വികാരം ചൂഷണം ചെയ്യാൻ ഗെയിമിന് സാധിച്ചാൽ ഈ ഗെയിം വലിയ വിജയമായിരിക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍