ടോക്കിയോ ഒളിമ്പിക്സ് സൗജന്യമായി കാണാം. ഏത് എല്ലാം ചാനലുകളും അവയുടെ നമ്പരുകളും

 


ഒളിമ്പിക്സ് ആരംഭിച്ചതോടെ കായികപ്രേമികൾ ലൈവായി ഇത് കാണുന്നത് എങ്ങനെയെന്നും ടെലികാസ്റ്റ് ചെയ്യുന്ന ചാനലുകൾ ഏതൊക്കെ എന്നും അന്വേഷിക്കുന്നുണ്ട്.

ഇന്ത്യയിലെ താരങ്ങളും പങ്കെടുക്കുന്ന കായിക ഇനങ്ങൾ നടക്കുന്നതിനാൽ തന്നെ ഒളിമ്പിക്സ് ലൈവായി കാണുക എന്നത് പലർക്കും ആഗ്രഹമുള്ള കാര്യമാണ്. ഇത്തവണ എല്ലാ ടോക്കിയോ ഒളിമ്പിക്സ് ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നത് സോണി ടെൻ, സോണി സിക്സ് ചാനലുകളാണ്. ഇതിനൊപ്പം സോണി ലിവ് ആപ്പിൽ ഇവ ലൈവ് ആയി സംപ്രേഷണം ചെയ്യും.

വിട്ടിലിരുന്ന് ടിവിയിൽ ആയാലും യാത്ര ചെയ്യുമ്പോൾ മൊബൈലിൽ ആയാലും ഒളിമ്പിക്സ് മത്സരങ്ങൾ കാണാൻ സോണി നെറ്റ്വർക്കാണ് ഇന്ത്യയിലെ ആളുകളെ സഹായിക്കുന്നത്. നിങ്ങൾക്ക് റിലയൻസ് ജിയോ സിം ഉണ്ടെങ്കിൽ ടോക്കിയോ ഒളിമ്പിക്സ് 2021 നിങ്ങൾക്ക് സൌജന്യമായി കാണാൻ കഴിയും. ജിയോയുടെ ജിയോ ടിവി ആപ്പ് ഒളിമ്പിക്സ് 2021 സംപ്രേഷണം ചെയ്യുന്ന എല്ലാ പ്രധാന സോണി സിക്സ് ചാനലുകളും സ്ട്രീം ചെയ്യുന്നുണ്ട്. ഇവയിൽ സോണി ടെൻ 2, ടെൻ 3, ടെൻ 4, സോണി സിക്സ് എന്നീ ചാനലുകളാണ് ഉള്ളത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍