മാസ്റ്റ് ഹെഡ്ഡിൽ ഇനി പരസ്യങ്ങൾ പാടില്ല, യൂടൂബിൽ  പുതിയ മാറ്റങ്ങൾ വരുന്നു

 



യൂടൂബിൽ  പുതിയ മാറ്റങ്ങൾ വരുന്നു. പരസ്യങ്ങൾക്കാണ് നിയന്ത്രണം വരുന്നത്. ‌

സൈറ്റിന്റെ ഹോംപേജിന്റെ മുകളിലുള്ള മാസ്റ്റ്ഹെഡ് സ്ഥലത്ത് രാഷ്ട്രീയ,തിരഞ്ഞെടുപ്പ് പരസ്യങ്ങൾ യൂട്യൂബ് ഇനി അനുവദിക്കില്ല. മദ്യം, ചൂതാട്ടം, കുറിപ്പടി മരുന്നുകൾ എന്നിവയ്ക്കുള്ള പരസ്യങ്ങ‌ളും അനുവദിക്കില്ലെന്നും കമ്പനി ഒൗദ്യോ​ഗികമായി തിങ്കളാഴ്ച അറിയിച്ചു.


പരസ്യദാതാക്കൾക്ക് അയച്ച ഇമെയിലിൽ, മുഴുവൻ മാസ്റ്റ്ഹെഡ് പരസ്യങ്ങളും ഒഴിവാക്കുകയാണെന്നാണ് യൂടൂബ് പറയുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോ‍ർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം മുതലാണ് ഇതുമായി ബന്ധപ്പെട്ട് യൂടൂബ് നീക്കം നടത്തിയിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍