ഒരു ഹായ് അയച്ചാല്‍ , വാട്‌സ്ആപ്പിലൂടെ ജിയോ സിം റീചാര്‍ജ് ചെയ്യാം

 



വാട്സ്ആപ്പ് പ്ലാറ്റ്ഫോമിലൂടെ ഫോൺ റീചാർജ് ചെയ്യുന്നതിനുള്ള സംവിധാനവുമായി റിലയൻസ് ജിയോ.

ഇതിനുപുറമെ, ജിയോ ഫൈബർ, ജിയോ മാർട്ട് തുടങ്ങിയ അക്കൗണ്ടുകളും വാട്സ്ആപ്പിലൂടെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ജിയോ അറിയിച്ചു.

ജിയോ ഉപയോക്താക്കൾക്ക് വാട്സ്ആപ്പിലൂടെയുളള സേവനം ലഭിക്കുന്നതിന് 7000770007 എന്ന നമ്പറിൽ ഹായ് എന്ന മെസേജ് അയയക്കുന്നതിലൂടെ ഈ സേവനം ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് നിർദേശങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്.

ഈ സേവനത്തിൽ വിവിധ പേമെന്റ് ഓപ്ഷനുകളും ജിയോ ഒരുക്കിയിട്ടുണ്ട്. നിലവിൽ ഇ-വാലറ്റുകൾ, യു.പി.ഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ടെന്നാണ് ജിയോ അറിയിച്ചിട്ടുള്ളത്.

ജിയോ സിം റീചാർജിന് പുറമെ, പുതിയ സിം എടുക്കുന്നതിനും, പോർട്ട് ചെയ്യുന്നതിനും, ജിയോ സപ്പോർട്ട്, ജിയോ ഫൈബർ സപ്പോർട്ട്, ഇന്റർനാഷണൽ റോമിങ്ങ് സർവീസ്, ജിയോ മാർട്ട് സപ്പോർട്ട് തുടങ്ങിയ സേവനങ്ങളും വാട്സ്ആപ്പ് മുഖേന ലഭ്യമാക്കിയിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍