ഓൺലൈൻ റമ്മി ഗെയിമുകൾ നിയമവിരുദ്ധമെന്ന് സർക്കാർ.
നിലവിലുള്ള നിയമത്തിൽ ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കേരള സർക്കാർ വിജ്ഞാപനം പുറത്തിറക്കി. 1960 ലെ കേരള ഗെയിമിങ് ആക്റ്റ് സെക്ഷൻ 14എയിലാണ് ഓൺലൈൻ റമ്മി കൂടി ഉൾപ്പെടുത്തി ഭേദഗതി വരുത്തിയത്.1960 ലെ കേരള ഗെയിമിങ് നിയമത്തിൽ ഓൺലൈൻ ഗാംബ്ലിങ്, ഓൺലൈൻ ബെറ്റിങ് എന്നിവ കൂടി ഉൾപ്പെടുത്തുന്നതിൽ ഉചിതമായ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.
0 അഭിപ്രായങ്ങള്‍