ബി.എസ്.എന്‍.എല്‍ റീച്ചാര്‍ജുകള്‍ കുറഞ്ഞ വിലയില്‍


സ്റ്റാര്‍ മെമ്പര്‍ഷിപ്പ് 







പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ബിഎസ്എൻഎൽ പുതിയ സ്റ്റാർ മെമ്പർഷിപ്പ് സബ്സ്ക്രിപ്ഷൻ അവതരിപ്പിച്ചിട്ടുണ്ട്.
വിലക്കുറവിൽ ആകർഷകമായ ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് വേണ്ടിയാണ് ഈ പ്ലാൻ. ഒരു വർഷമാണ് ഈ സബ്സ്ക്രിപിഷന്റെ വാലിഡിറ്റി അതുവരെ പ്രീപെയ്ഡ് പ്ലാനുകളെല്ലാം വിലക്കുറവിൽ ഉപയോഗിക്കാനാവും.

സ്റ്റാർ മെമ്പർഷിപ്പിന് ബി.എസ്.എൻ.എൽ ഉപയോക്താക്കൾ ആദ്യം 498 രൂപയ്ക്ക് റീച്ചാർജ് ചെയ്യണം. ഈ റീച്ചാർജിൽ ഉപയോക്താക്കൾക്ക് 30 ജിബി ഡാറ്റ ഒരു മാസത്തേക്ക് ലഭിക്കും. ഒപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ, 1000 സൗജന്യ എസ്എംഎസ് എന്നിവയും ലഭിക്കും. ഈ ആനുകൂല്യങ്ങൾക്ക് ഒരു മാസം മാത്രമാണ് വാലിഡിറ്റിയുണ്ടാവുക. എന്നാൽ സ്റ്റാർ മെമ്പർഷിപ്പ് ഒരു വർഷം മുഴുവൻ ലഭിക്കും.

സ്റ്റാർ മെമ്പർഷിപ്പ് എടുത്തവർ അടുത്ത റീച്ചാർജ് ചെയ്യുമ്പോൾ ആ റീച്ചാർജുകൾക്ക് വിലക്കിഴിവ് ലഭിക്കും. ഉദാഹരണത്തിന് സ്റ്റാർ മെമ്പർഷിപ്പ് എടുത്തവർക്ക് 447 രൂപയുടെ റീച്ചാർജ് പ്ലാൻ 407 രൂപയ്ക്ക് ലഭിക്കും. 97 രൂപയുടെ പ്ലാൻ 76 രൂപയ്ക്ക് ലഭിക്കും. സ്റ്റാർ മെമ്പർഷിപ്പ് കാലാവധി കഴിയുന്നത് വരെ പ്രീപെയ്ഡ് റീച്ചാർജുകൾ ഇങ്ങനെ വിലക്കിഴിവിൽ ഉപയോഗിക്കാനാവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍