ഷവോമിയുടെ പുതിയ മോഡലുകൾ

ഷവോമിയുടെ പുതിയ മോഡലുകൾ





റെഡ്മി കെ20, റെഡ്മി കെ20 പ്രോ എന്നിങ്ങനെ രണ്ടു സ്മാര്‍ട്ട്ഫോണുകളാണ് ഷവോമി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.
കുറച്ച് ആഡംബരത്തിനായി, കെ20 പ്രോയുടെ ഗോള്‍ഡ്, ഡയമണ്ട് എഡിഷനുകളും ഷവോമി പുറത്തിറക്കിയിട്ടുണ്ട്.

പ്രത്യേകതകള്‍

6.39 ഇഞ്ച് ഫുള്‍ എച്ച്.ഡി AMOLED ഡിസ്പ്ലേയുമായാണ് ഈ രണ്ടു ഫോണുകളും എത്തുന്നത്. 19:5:9 ആണ് ആസ്പെക്ട് റേഷ്യോ. സ്നാപ്ഡ്രാഗണ്‍ 855 SoC യിലാണ് റെഡ്മി കെ20 പ്രോ പ്രവര്‍ത്തിക്കുക. 8 ജിബി റാമാണ് ഇതിന് കരുത്താകുന്നത്. റെഡ്മി കെ20 പ്രവര്‍ത്തിക്കുന്നത് സ്നാപ്ഡ്രാഗണ്‍ 730 SoC യിലാണ്. 4000mAh ബാറ്ററിയാണ് ഫോണിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. 27W ഫാസ്റ്റ് ചാര്‍ജിങാണ് മറ്റൊരു പ്രത്യേകത. പുതിയ സ്മാര്‍ട്ട്ഫോണുകളിലെ പ്രധാന ഫീച്ചറുകളിലൊന്നായ അണ്‍ലോക്ക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഈ രണ്ടു ഫോണിലും ഡിസ്പ്ലേയിലാണുള്ളത്.

കാമറ
പതിവ് പോലെ കാമറയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുന്ന തരത്തിലുള്ള ലെന്‍സാണ് റെഡ്മി കെ20 പ്രോയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ട്രിപ്പിള്‍ കാമറയാണ് ഇതില്‍. അതും 48 എം.പി സോണി ഐ.എം.എക്സ് 586 ആണ് പ്രൈമറി കാമറ. 13 മെഗാപിക്സല്‍ വരുന്ന വൈഡ് ആംഗിള്‍ ലെന്‍സും 8 മെഗാപിക്സല്‍ വരുന്ന സെന്‍സറുമാണ് മറ്റു രണ്ടു കാമറകള്‍. ഇതേസമയം, കെ20 ഫോണില്‍ 48 എം.പി സോണി ഐ.എം.എക്സ് 582 ആണ് പ്രൈമറി കാമറ. സെല്‍ഫികള്‍ക്കായി റെഡ്മി ഈ രണ്ടു ഫോണിലും 20 മെഗാപിക്സല്‍ വരുന്ന പോപ് അപ്പ് കാമറയാണ് ഒരുക്കിയിരിക്കുന്നത്.

വില
റെഡ്മി കെ20, കെ20 പ്രോ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചെങ്കിലും വില വിവരങ്ങള്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഏകദേശം 20000 രൂപ ശ്രേണിയിലായിരിക്കും ഇരുഫോണുകളും വിപണിയില്‍ എത്തുക.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍