സന്ദേശങ്ങളയക്കാനും ഗൂഗിള്‍ അസിസ്റ്റന്റ്

ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ സന്ദേശങ്ങളയക്കാനും ഗൂഗിള്‍ അസിസ്റ്റന്റ്






ശബ്ദനിർദേശങ്ങളിലൂടെ ഉപകരണങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഗൂഗിളിന്റെ സ്മാർട് അസിസ്റ്റന്റ് സേവനമാണ് ഗൂഗിൾ അസിസ്റ്റന്റ്. ഇന്റർനെറ്റിൽ തിരയാനും ആപ്ലിക്കേഷനുകൾ തുറക്കാനും യൂട്യൂബിൽ വീഡിയോ കാണിക്കാനും ഫോണിലെ മ്യൂസിക് പ്ലെയർ പ്രവർത്തിപ്പിക്കാനുമെല്ലാം ഇന്ന് ഗൂഗിൾ അസിസ്റ്റന്റിന്റെ സഹായം തേടാനാവും.
നിലവിൽ ഗൂഗിൾ അസിസ്റ്റന്റ് പ്രവർത്തിപ്പിക്കണമെങ്കിൽ ഫോൺ അൺലോക്ക് ചെയ്യേണ്ടതുണ്ട്. എന്നാൽ ഫോൺ അൺലോക്ക് ചെയ്യാതെ തന്നെ ഗൂഗിൾ അസിസ്റ്റന്റിന്റെ സഹായത്തോടെ സന്ദേശങ്ങൾ അയക്കാനുള്ള സൗകര്യവും വൈകാതെ എത്തിയേക്കും.

ഗൂഗിളിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പ് 10.28 ൽ സെന്റ് ടെക്സ്റ്റ് മെസേജ് എന്ന കമാന്റിനോട് ഗൂഗിൾ അസിസ്റ്റന്റ് പ്രതികരിക്കുന്നതും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. 9To5 Google എന്ന വെബ്സൈറ്റാണ് ഈ വിവരം പുറത്തുവിട്ടത്.

ഒരു സ്ക്രീൻ ഷോട്ടും റിപ്പോർട്ടിനൊപ്പം നൽകിയിട്ടുണ്ട്. ഇതിൽ The message has been sent എന്ന കൺഫർമേഷൻ മെസേജ് കാണുന്നുണ്ട്. ഫോൺ ലോക്ക് ആണെന്ന ചിഹ്നവും കാണാം. ആൻഡ്രോയിഡ് 9.0 പൈയിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നതെന്നും ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ക്യൂ ബീറ്റാ പതിപ്പിൽ അല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍