പോൺ വെബ്സൈറ്റുകളിൽ സജീവമാണോ ?

പോൺ വെബ്സൈറ്റുകളിൽ സജീവമാണോ ?  നിങ്ങൾ ' സെക്സാർഷന് 'ഇരയായേക്കാം





പോൺ വെബ്സൈറ്റുകളിൽ സജീവമാകുന്നവർ ശ്രദ്ധിക്കുക.
കാരണം നിങ്ങൾ സൈബർ ഭീഷണിയായ സക്സാർഷന് ഇരയായേക്കാം. 20 കോടി  ഇമെയിൽ അക്കൗണ്ടുകൾ സെക്സാർഷനായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ദനായ കൊഫെൻസ് മുന്നറിയിപ്പ് നൽകുന്നു.
നിങ്ങളുടെ വെബ്സൈറ്റ് ഹിസ്റ്ററിയും, തിരഞ്ഞ പോൺ വീഡിയോകളുടെ ചരിത്രവുമെല്ലാം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇവർ പണം ആവശ്യപ്പെടുന്നതിനെയാണ് സെക്സാർഷൻ എന്ന് പറയുന്നത്.
ഇവർ പലരിൽ നിന്നുമായി 15ലക്ഷം ഡോളർ പലരിൽ നിന്നും കൈക്കലാക്കിയതായാണ് അറിയുന്നത്. ഓൺലൈനിൽ അപരിചിതരുമായി സെക്സ് ചാറ്റ് ചെയ്യുന്നവരും വീഡിയോ ചാറ്റ് ചെയ്യുന്നവരും ഇത്തരം ഭീഷണികൾക്ക് ഇരയാകാറുണ്ട്. കൊഫെൻസ് കണ്ടെത്തിയ ഈ ഈമെയിൽ ശേഖരത്തിൽ നിങ്ങളുടെ ഇമെയിൽ ഐഡി ഉണ്ടോ എന്ന് കൊഫെൻസിന്റെ വെബ്സൈറ്റിൽ കയറി പരിശോധിക്കാവുന്നതാണ്.
നിങ്ങളുടെ ബ്രൗസർ ഹിസ്റ്ററിയും വെബ് ക്യാം റെക്കോർഡിങ്ങുമെല്ലാം പരസ്യപ്പെടുത്തുമെന്നും സെക്സാർഷനിൽ നിങ്ങൾക്ക് ഭീഷണിയുണ്ടാകും. കൊഫെൻസിന്റെ വെബ്സൈറ്റിൽ നിങ്ങളുടെ ഇമെയിൽ സന്ദേശം ഉണ്ടെങ്കിൽ സെക്സാർഷൻ സംബന്ധിച്ച ഒരു ഇമെയിൽ സന്ദേശം നിങ്ങൾക്ക് ലഭിക്കുമെന്നും ആ ഇമെയിലിനൊപ്പം മാൽവെയറും ഉണ്ടായേക്കാമെന്നും കൊഫെൻസ് പറയുന്നു . ഇമെയിലിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും ഇങ്ങനെയുള്ള ഇമെയിലുകൾ ലഭിച്ചാൽ ഭയപ്പെടേണ്ടെന്നും പണം നൽകേണ്ടെന്നും കൊഫെൻസ് ചൂണ്ടിക്കാട്ടുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍