താങ്കളുടെ വാട്‌സാപ്പ് സന്ദേശവും കോളുകളും സര്‍ക്കാര്‍ ചോര്‍ത്തുമെന്ന സന്ദേശം വ്യാജം

 

Techjalakam

വാട്സാപ്പിനും ഫോൺ കോളുകൾക്കും സർക്കാർ പുതിയ ആശയവിനിമയ ചട്ടം അവതരിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന സന്ദേശം വ്യാജമാണെന്നും അത്തരത്തിൽ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി സർക്കാർ.

ഹിന്ദിയിലും മലയാളത്തിലും ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്.എല്ലാ കോളുകളും റെക്കോർഡ് ചെയ്യും, സന്ദേശങ്ങൾ സർക്കാർ കാണും തുടങ്ങി ഒട്ടേറെ വ്യാജ വിവരങ്ങളാണ് ഈ സന്ദേശങ്ങൾ നൽകുന്നത്.

സർക്കാർ ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നില്ലെന്ന് പി.ഐ.ബി. ഫാക്ട് ചെക്ക് ഫെയ്സ്ബുക്ക് പേജ് വ്യക്തമാക്കുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍