ഐടെൽ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. ഐടെൽ എ47 എന്ന സ്മാർട്ട്ഫോണാണ് കമ്പനി വിപണിയിൽ എത്തിച്ചത്.
ഇ-കൊമേഴ്‌സ് പോർട്ടലായ ആമസോണിൽ ഇതിനകം ഈ ഡിവൈസ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. 5.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, ഡ്യൂവൽ ക്യാമറ സെറ്റപ്പ്, 3020 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.ആമസോണുമായി ചേർന്ന് പ്രവർത്തിക്കുന്ന ബ്രാന്റാണ് ഐടെൽ. ഇതിന്റെ ഭാഗമായിട്ടാണ് 3ഐടെൽ എ47 എന്ന സ്മാർട്ട്ഫോൺ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോണിന്റെ വില 5,499 രൂപയാണ്. ആൻഡ്രോയിഡ് ഗോ എഡിഷനിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.
സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ നോക്കിയാൽ 5.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1440 x 720 പിക്‌സൽ എച്ച്ഡി + റെസല്യൂഷനും 18: 9 അസ്പാക്ട് റേഷിയോവും ഉണ്ട്. 1.4GHz ക്ലോക്ക് ചെയ്യുന്ന ക്വാഡ് കോർ പ്രോസസറാണ് ഐടെൽ എ47 സ്മാർട്ട്ഫോണിൽ ഉള്ളത്.
2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. സ്റ്റോറേജ് തികയാതെ വരുന്നവർക്കായി ഡിവൈസിൽ പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഐടെൽ നൽകിയിട്ടുണ്ട്. ഈ സ്ലോട്ടിൽ 32 ജിബി വരെ സ്റ്റോറേജുള്ള എസ്ഡി കാർഡുകളാണ് സപ്പോർട്ട് ചെയ്യുന്നത്. ആൻഡ്രോയിഡ് 9 പൈ (ഗോ എഡിഷൻ) ഒഎസിൽ പ്രവർത്തിക്കുന്ന ഐടെൽ എ47 സ്മാർട്ട്ഫോണിൽ 3020 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്.
എടുത്ത് പറയേണ്ടത് ബജറ്റ് സ്മാർട്ട്ഫോണിലും ഡ്യുവൽ ക്യാമറ സെറ്റപ്പ് നൽകിയിരിക്കുന്നു. 5 എംപി എഐ ക്യാമറ സെൻസറുള്ള ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഐടെൽ എ47 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സോഫ്റ്റ് ഫ്ലാഷിനൊപ്പം 5 എംപി ക്യാമറ സെൻസറും ഐടെൽ നൽകിയിട്ടുണ്ട്. സ്മാർട്ട് റെക്കഗ്നിഷൻ, ബ്യൂട്ടി മോഡ്, പോർട്രെയിറ്റ് മോഡ് എന്നിവ പോലുള്ള ക്യാമറ ഇഫക്റ്റുകളും നൽകിയിരിക്കുന്നു.
മൾട്ടി-ഫങ്ഷണൽ ഫിംഗർപ്രിന്റ് സെൻസർ, ഫെയ്സ് അൺലോക്ക് എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളുമായാണ് ഐടെൽ എ47 ഫോണിലുഉള്ളത്, വെറും 0.2 സെക്കൻഡിനുള്ളിൽ സ്മാർട്ട്‌ഫോൺ അൺലോക്ക് സ്പീഡ്. സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി വശങ്ങളും മൈക്രോ യുഎസ്ബി പോർട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. ഐസ് ലേക് ബ്ലൂ, കോസ്മിക് പർപ്പിൾ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാണ്.
0 അഭിപ്രായങ്ങള്‍