ഓൺലൈൻ പോൺ കാണുന്നവർക്ക് വൻ തിരിച്ചടി ഒളിച്ചിരുന്ന കാണുന്ന പരിപാടി ഇനി നടക്കില്ല

 


പോൺ കാണുന്നവർക്ക് വൻ കുരുക്കായി പുതിയ നിയമം

ബ്രിട്ടണിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. പുതിയ ഓൺലൈൻ സുരക്ഷ നിയമമാണ് പോൺ കാണാൻ ഓൺലൈനിൽ കയറുന്നവർക്കും , പോൺ സൈറ്റുകൾക്കും ഒരേ പോലെ കെണിയാകുന്നത് എന്നാണ് റിപ്പോർട്ട്. ഓൺലൈൻ സെക്യൂരിറ്റി ബിൽ ( ISB ) കരടിലെ നിർദേശങ്ങൾ പ്രകാരം വിവിധ മാധ്യമങ്ങളിൽ ഇതിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിലെ പ്രധാനപ്പെട്ട നിബന്ധനകളിൽ ഒന്ന് അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന എല്ലാ വെബ്സൈറ്റുകളും 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണെന്ന് തെളിയിക്കാൻ നിർബന്ധിത പരിശോധന നടത്തേണ്ടതുണ്ട്.
എന്നാൽ ഇതിനായി ഏതെല്ലാം രേഖകൾ ഉപയോക്താവിൽ നിന്നും സൈറ്റിന് ആവശ്യപ്പെടാം , അത് വെരിഫ ചെയ്യേണ്ട മാർഗ്ഗം എന്ത് എന്നീ കാര്യങ്ങൾ വ്യക്തമല്ല.


 നിലവിൽ സൈറ്റുകൾ നിങ്ങൾ 18 വയസ് തികഞ്ഞയാളാണോ എന്ന ചോദ്യം മാത്രമാണ് ചോദിക്കാറ്. ഇതിന് യെസ് നൽകിയാൽ ആ സൈറ്റിൽ കയറാം. ഒരു കുട്ടിയും കാണാൻ പാടില്ലാത്ത കാര്യങ്ങൾ കാണരുത്. ഇതിൽ നിന്ന് തങ്ങളുടെ കുട്ടികൾ ഓൺലൈനിൽ സംരക്ഷിക്കപ്പെടണമെന്നും. അതിനായി കൂടിയാണ് പുതിയ നിയമം എന്നതാണ് ഇത് സംബന്ധിച്ച് പ്രതികരിച്ച ബ്രിട്ടീഷ് ഡിജിറ്റൽ മന്ത്രി പറയുന്നത്. എല്ലാ പോൺസൈറ്റുകൾക്കും ഇത് ബാധകമായിരിക്കും എന്നാണ് മന്ത്രി പറയുന്നത്. ഇത് പാലിച്ചില്ലങ്കിൽ തങ്ങളുടെ വരുമാനത്തിന്റെ 10 ശതമാനം വരെ ഈ സൈറ്റുകൾ പിഴയൊടുക്കേണ്ടി വരും. 

ഇവർക്ക് പ്രവർത്തനം നടത്താനുള്ള അനുമതി പിൻവലിക്കാനും അധികൃതർക്ക് അധികാരം ലഭിക്കും. അതേ സമയം ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലെ 18 വയസിന് മുകളിലുള്ളവർക്ക് വേണ്ടി തയ്യാറാക്കിയ കണ്ടന്റുകളെ പുതിയ
നിയമം എങ്ങനെ ബാധിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട് . 2017 സമാനമായി ബ്രിട്ടനിൽ ഡിജിറ്റൽ ഇക്കോണമി ആക്ട് പ്രകാരം അശ്ലീല സൈറ്റുകളുടെ സാമ്പത്തിക മാർഗ്ഗങ്ങളെ തടസ്സപ്പെടുത്തി അവയെ ശുദ്ധികരിക്കാനുള്ള ശ്രമം ബ്രിട്ടനിൽ നടന്നെങ്കിലും ആ ബില്ല് വിജയം കണ്ടിരുന്നില്ല. ഈ ബില്ല് 2019 പൂർണ്ണമായും ഉപേക്ഷിച്ചു. ഇതിനൊപ്പം പുതിയ സുരക്ഷനിയമത്തിൽ തീവ്രവാദവും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും ഒരോ സ്ഥാപനവും കൂടുതൽ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട മുൻഗണന വിഷയങ്ങളായി നിർവചിച്ചിട്ടുണ്ട്.
എന്തായാലും പുതിയ നിയമപ്രകാരം പതിനെട്ടു വയസ്സ് പൂർത്തിയാകാത്തവർക്ക് പോൺഹബ് , യൂപോൺ അടക്കം പ്രമുഖ സൈറ്റുകൾ അപ്രാപ്യമാകുന്ന രീതിയാണ് ഉടലെടുക്കുന്നത്. സൈറ്റുകൾ ഏജ് ഐഡി നടപ്പിലാക്കും എന്തായാലും നിയമത്തിന് പിന്നാലെ സൈറ്റുകൾ തങ്ങളുടെ ലാന്റിംഗ് പേജിൽ കാര്യമായ മാറ്റം വരുത്തുമെന്നാണ് വിവരം. അതിനായി ലാന്റിംഗ് പേജിൽ പോൺ കണ്ടന്റ് ഇല്ലാത്ത രീതിയിൽ സൃഷ്ടിക്കും. ഇത് വഴി റജിസ്ട്രർ ചെയ്ത് അത് ഇമെയിൽ വഴി സ്ഥിരീകരിച്ച് , വയസ് തെളിയിക്കുന്ന രേഖ നൽകിയാൽ മാത്രമേ കണ്ടന്റ് ലഭിക്കൂ എന്ന അവസ്ഥയായിരിക്കും ഇനി. 2018 മുതൽ ഇന്ത്യയിൽ ഏതാണ്ട് പ്രമുഖ പോൺ സൈറ്റുകൾ നിരോധനമാണ്. അതിനാൽ തന്നെ ബ്രിട്ടനിൽ പരീക്ഷിക്കുന്ന രീതി സാങ്കേതികമായി വിജയം ആയാൽ കൂടുതൽ രാജ്യങ്ങൾ ഈ വഴി തേടാൻ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍