സ്നാപ്ചാറ്റ് നാല് ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്
ഹിന്ദി , മറാത്തി , ഗുജറാത്തി , പഞ്ചാബി എന്നിങ്ങനെ നാലു ഇന്ത്യൻ പ്രാദേശിക ഭാഷകൾ ഇനി മുതൽ സ്നാപ്ചറ്റ് ലഭ്യമാണ്
. ഇതിനായി ഉപയോക്താക്കൾ സ്നാപ്ചാറ്റ് ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട് .
ഗൂഗിളിൻറെ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിളിന്റെ അപ്ലിക്കേഷൻ സ്റ്റോർ സന്ദർശിച്ച് അപ്ലിക്കേഷൻ പേജിലെ അപ്ഡേറ്റ് ബട്ടൺ അമർത്തിക്കൊണ്ട് ഈ പുതിയ സേവനം ഉപയോഗിക്കാം . ഇന്ത്യൻ ഉപയോക്താക്കൾക്ക് കൂടുതൽ പ്രാദേശികമായ ഉള്ളടക്കം നൽകുക എന്ന കാഴ്ചപ്പാടോടെയാണ് സ്നാപ്ചാറ്റ് കഴിഞ്ഞ വർഷം ' ഡിസ്കവർ ഇൻ ഇന്ത്യ ' ആരംഭിച്ചത് . ഹോളി ആഘോഷവേളയിൽ സ്നാപ്പ്ചാറ്റ് ലോക്കലൈസ്ഡ് ലെൻസ് , ഫിൽട്ടറുകൾ , സ്റ്റിക്കറുകൾ പുറത്തിറക്കിയിരുന്നു .
ഇന്റർനാഷണൽ വുമൺ ദിനത്തിൽ വിവിധ സ്റ്റിക്കറുകൾ , ഫിൽട്ടറുകൾ , ബിറ്റ്മോജികൾ തുടങ്ങിയവയെല്ലാം രാജ്യത്തൊട്ടാകെ വ്യാപിപ്പിച്ചു .
0 അഭിപ്രായങ്ങള്‍