പുതിയ ഫീച്ചർ പുറത്തിറക്കി
സ്ഥാനാർഥികളെ സഹായിക്കാൻ പുതിയ ഫീച്ചർ പുറത്തിറക്കി ഫേസ് ബുക്ക് .
സ്ഥാനാർഥികൾക്ക് ' കാൻഡിഡേറ്റ് കണക്ട് ' എന്ന ഈ സംവിധാനം ഉപയോഗിച്ച് വിഡിയോ നിർമിച്ച് മണ്ഡലത്തിലെ വോട്ടർമാർക്കും ഷെയർ ചെയ്യാം . സ്ഥാനാർഥികൾക്ക് സ്വയം പരിചയപ്പെടുത്തുന്നതിനായി 20 സെക്കൻഡ് വിഡിയോ നിർമിക്കാനുള്ള സംവിധാനമാണ് ഇത്. ഫെയ്സ്ബുക് മൊബൈൽ ആപ്പിൽ ഏറ്റവും അടിയിലുള്ള 2019 Candidate Tools ലിങ്കിൽ നിന്നും വിഡിയോ അപ്ലോഡ് ചെയ്യാം .
വിശദാംശങ്ങൾക്ക് : facebook.com/business/m/candidatevideos .
20 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ സ്ഥാനാർഥി സ്വയം പരിചയപ്പെടുത്തുകയും ജയിച്ചുവന്നാൽ മണ്ഡലത്തിനായി എന്താണ് ചെയ്യാൻ പോകുന്നതെന്നു ചുരുക്കി പറയുകയുമാണ് വേണ്ടത് .
ഈ സംവിധാനം സ്ഥാനാർഥികൾക്കു മാത്രമേ ലഭിക്കുകയുള്ളൂ .ഓരോ സ്ഥാനാർഥിയും ഷെയർ ചെയ്യുന്ന വിഡിയോ ആ സ്ഥാനാർഥിയുടെ മണ്ഡലത്തിലെ ഫെയ്സ്ബുക് ഉപയോക്താക്കളുടെ ന്യൂസ് ഫീഡിൽ ലഭ്യമാക്കുകയും ചെയ്യും
0 അഭിപ്രായങ്ങള്‍