വാട്സാപ്പിൽ ഫിംഗർപ്രിന്റ് ലോക്ക് എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം

ആന്‍ഡ്രോയിഡ് വാട്‌സാപ്പില്‍ ഫിംഗര്‍പ്രിന്റ് ലോക്ക് എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം?





ഇന്ത്യയിൽ ഭൂരിഭാഗം പേരും ഇന്ന് വാട്സാപ്പ് വഴി ആശയവിനിമയം നടത്തുന്നവരാണ്.
ചിത്രങ്ങളും വീഡിയോകളും മറ്റ് വിവരങ്ങളുമെല്ലാം വാട്സാപ്പ് വഴി ആളുകൾ കൈമാറുന്നുണ്ട്. വാട്സാപ്പ് പേമെന്റ് സേവനം ഈവർഷം തന്നെ എത്തുമെന്നാണ് വിവരം. അങ്ങനെ വന്നാൽ വാട്സാപ്പ് മെസഞ്ചറിന് കൂടുതൽ സുരക്ഷ ആവശ്യമാണ്.

ഇപ്പോഴിതാ ആൻഡ്രോയിഡ് ഫോണുകളിലെ വാട്സാപ്പിൽ മാസങ്ങളായി പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിരുന്ന ഫിംഗർപ്രിന്റ് ലോക്ക് സംവിധാനം എത്തിയിരിക്കുന്നു. അതായത് ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്ക് ഫിംഗർപ്രിന്റ് സ്കാനർ ഉപയോഗിച്ച് അവരുടെ വാട്സാപ്പ് മെസഞ്ചർ ലോക്ക് ചെയ്യാം.

ഇതിന് മുമ്പ് മൂന്നാം കക്ഷി ആപ്പ് ലോക്കുകളാണ് ആളുകൾ ഇതിനായി ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. വാട്സാപ്പിനുള്ളിൽ തന്നെയുള്ള ഫിംഗർപ്രിന്റ് ലോക്ക് സംവിധാനം ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ചാറ്റുകൾക്ക് സുരക്ഷയൊരുക്കാനാവും. വാട്സാപ്പ് സെറ്റിങ്സ് വഴി നിങ്ങൾക്ക് അത് ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്.

Download Last Version

വാട്സാപ്പിൽ ഫിംഗർപ്രിന്റ് ലോക്ക് എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം?
  1. ആദ്യം വാട്സാപ്പ് ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യുക. ഫോണിൽ ഫിംഗർപ്രിന്റ് ലോക്ക് ആക്റ്റിവേറ്റ് ചെയ്തുവെക്കുക.
  2. ഇത് ചെയ്ത് കഴിഞ്ഞാൽ വാട്സാപ്പ് തുറക്കുക. വാട്സാപ്പിലെ വലത് ഭാഗത്ത് മുകളിലായുള്ള മെനു ബട്ടൻ തുറക്കുക.
  3. ശേഷം സെറ്റിങ്സിൽ അക്കൗണ്ട് സെറ്റിങ്സ് തുറക്കുക. അതിൽ പ്രൈവസി സെറ്റങിസ് കാണാം. അത് തിരഞ്ഞെടുക്കുക.
  4. തുറന്നുവരുന്ന ഓപ്ഷനുകളിൽ ഏറ്റവും താഴെയായി ഫിംഗർപ്രിന്റ് ലോക്ക് എന്ന് കാണാം. അത് തിരഞ്ഞെടുക്കുക.
  5. അതിൽ 'അൺലോക്ക് വിത്ത് ഫിംഗർപ്രിന്റ്' എന്ന ടോഗിൾ ബട്ടൻ ഓൺ ചെയ്യുക.
  6. അപ്പോൾ കൺഫേം ഫിംഗർപ്രിന്റ് എന്ന് നിർദേശം കാണാം. ഈ സമയം നിങ്ങൾ ഫോണിലെ ഫിംഗർപ്രിന്റ് സ്കാനറിൽ സ്പർശിക്കുക.

ഇതോടെ നിങ്ങളുടെ വാട്സാപ്പ് ആപ്ലിക്കേഷനിൽ ഫിംഗർപ്രിന്റ് ലോക്ക് ആക്റ്റിവേറ്റ് ചെയ്യപ്പെടും.

വാട്സാപ്പ് എത്ര സമയത്തിനുള്ളിൽ ലോക്ക് ചെയ്യണം എന്ന് നിശ്ചയിക്കാൻ മൂന്ന് ഓപ്ഷനുകൾ കാണാം. അത് ആവശ്യാനുസരണം തിരഞ്ഞെടുക്കാം.
പിന്നീട് നിങ്ങൾ നിശ്ചയിക്കുന്ന സമയപരിധി കഴിഞ്ഞാൽ വാട്സാപ്പ് തുറക്കുമ്പോഴെല്ലാം ഫിംഗർപ്രിന്റ് ഒതന്റിക്കേഷൻ ആവശ്യപ്പെടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍