റെഡ്മി നോട്ട് 7 പ്രോയുടെ പുതിയ വാരിയന്റ്

പുതിയ വാരിയന്റ് ഇന്ത്യയിലെത്തുന്നു




റെഡ്മിയുടെ ജനപ്രിയ മോഡലുകളിലൊന്നായ റെഡ്മി നോട്ട് 7 പ്രോയുടെ പുതിയ വാരിയന്റ് ഇന്ത്യയിലെത്തുന്നു.


 6ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്മുള്ള വാരിയന്റാണ് ഏപ്രില്‍ പത്തിന് ഇന്ത്യയിലെത്തുന്നത്. എം.ഐ.കോം, ഫ്ളിപ്കാര്‍ട്ട്, ഷവോമി സ്റ്റോറുകള്‍ എന്നിവയിലൂടെയാണ് വില്‍പ്പന. 4ജിബി റാം+64 ജിബി വാരിയന്റാണ് ആദ്യം വില്‍പനക്കെത്തിയത്. 13,999 രൂപയായിരുന്നു ഇതിന്റെ വില.

ഫെബ്രുവരി അവസാനം ഫ്ളാഷ് സെയിലിലെത്തിയെങ്കിലും ഫോണ്‍ കിട്ടിയവരെക്കാള്‍ കൂടുതല്‍ കിട്ടാത്തവരായിരുന്നു. നിമിഷങ്ങള്‍ക്കകം റെക്കോര്‍ഡ് വില്‍പനയാണ് നടന്നതെന്ന് റെഡ്മി അവകാശപ്പെട്ടിരുന്നു. 19,999 രൂപയാണ് 6ജിബി റാം+128 ജിബി സ്റ്റോറേജിന്റെ വില. 48 മെഗാപിക്‌സല്‍ ക്യാമറയാണ് ഈ ഫോമിനെ വേറിട്ട് നിര്‍ത്തുന്നത്. പിന്നെ പ്രൊസസറും.

റെഡ്മി നോട്ട് 7 ഇന്ത്യയില്‍ മാര്‍ച്ച് ആറിനായിരുന്നു വില്‍പനക്കെത്തിയത്. ആദ്യ വില്‍പനയില്‍ തന്നെ രണ്ട് ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയെന്നാണ് ഷവോമി അവകാശപ്പെട്ടിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍