ഇന്ത്യന്‍ ലാപ്‌ടോപ്പ് വിപണിയിലേക്ക് ഓണര്‍

ഓണർ ഇന്ത്യയിൽ ആദ്യ ലാപ്ടോപ്പ് പുറത്തിറക്കി






ചൈനീസ് ബ്രാൻഡായ ഓണർ ഇന്ത്യയിൽ ആദ്യ ലാപ്ടോപ്പ് പുറത്തിറക്കി. മാജിക് ബുക്ക് 15 എന്ന പേരിൽ എട്ട് ജിബിറാം, 256 ജിബി എസ്എസ്ഡി, ഹിഡൻ പോപ്പ്-അപ്പ് വെബ്ക്യാം, 2-ഇൻ -1 ഫിംഗർപ്രിന്റ് പവർ ബട്ടൺ, കോംപാക്റ്റ് 65വാട്ട് ഫാസ്റ്റ് ചാർജർ എന്നീ സൗകര്യങ്ങളുമായാണ് മാജിക്ബുക്ക് 15 ഇന്ത്യയിൽ അവതരിപ്പിച്ചത്.


എഎംജി റൈസെൻ 5 3500യു മൊബൈൽ പ്രൊസസർ, റേഡിയോൺ വിഗ 8 ഗ്രാഫിക്സ് എന്നിവയുള്ള മാജിക്ബുക്ക് 15 ന് 42,990 രൂപയാണ് വില. എന്നാൽ 3000 രൂപ വിലക്കിഴിവിൽ 39,990 രൂപയ്ക്കാണ് ആദ്യ വിൽപന.
മൈക്രോസോഫ്റ്റ് വിൻഡോസ് 10 ഹോം ഓഎസ് ആയിരിക്കും ലാപ്ടോപ്പിൽ. ഇതിനൊപ്പം ഒരു മാസത്തെ മൈക്രോസോഫ്റ്റ് 365 പേഴ്സണൽ സബ്സ്ക്രിപ്ഷനും ലഭിക്കും.
ഓഗസ്റ്റ് 6 മുതൽ ഫ്ലിപ്പ്കാർട്ടിൽ മാജിക്ബുക്ക് 15 മിസ്റ്റിക് സിൽവർ കളറിൽ ലഭ്യമാകും. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഓഗസ്റ്റ് 5 മുതൽ രാത്രി 8.00 വരെ വിൽപ്പന ആരംഭിക്കും.


ലാപ്ടോപ്പിൽ 15.6 ഇഞ്ച് ഫുൾ വ്യൂ ഡിസ്പ്ലേ, 87 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതം 178 ഡിഗ്രി വ്യൂവിംഗ് ആംഗിൾ എന്നിവയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍