ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി ഗൂഗിള്‍ പേ

ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്ക് ചെയ്യാന്‍  ഗൂഗിള്‍ പേ 





ഐ.ആർ.സി.ടി.സി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി ഗൂഗിൾ പേ ഉപയോഗിക്കാം.
ഗൂഗിൾ പേയുടെ ആൻഡ്രോയിഡ്, ഐഓഎസ് പതിപ്പുകളിൽ ഐആർസിടിസി ബുക്കിനുള്ള സൗകര്യം ചേർത്തു.

ഇതുവഴി ട്രെയിൻ ടിക്കറ്റുകൾ തിരയാനും വാങ്ങാനും ടിക്കറ്റ് കാൻസൽ ചെയ്യാനുമുള്ള സൗകര്യം ഗൂഗിൾ പേ ആപ്പിൽ ലഭ്യമാവും. ടിക്കറ്റ് ബുക്കിങിന് അധിക ചാർജുകളൊന്നും ഉണ്ടാവില്ല.

അഭിബസ്, ഗോഇബിബോ, റെഡ്ബസ്, ഉബർ, യാത്ര പോലുള്ള ക്യാബ്, ബസ് ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തിയതിലൂടെ മികച്ച അഭിപ്രായമാണ് ഉപയോക്താക്കളിൽ നിന്നും ലഭിച്ചത് എന്ന് ഇപ്പോൾ ട്രെയിൻ യാത്രയും എളുപ്പമാവുകയാണ് എന്നും ഗൂഗിൾ പേ പ്രാഡക്റ്റ് മാനേജ്മെന്റ് ഡയറക്ടർ അംബരീഷ് കെംഗെ പറഞ്ഞു,

സീറ്റ് ലഭ്യത, യാത്രാ സമയം, രണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള യാത്രാ സമയം, എന്നിവയും ഗൂഗിൾ പേ ആപ്പ് വഴി അറിയാം.ഈ ഫീച്ചർ ലഭിക്കുവാൻ ഗൂഗിൾ പേ ആപ്പ് അപ്ഡേറ്റ് ചെയ്യണം. ഐആർസിടിസി ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്താണ് ടിക്കറ്റുകൾ വാങ്ങുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍