സാധനങ്ങള്‍ വാങ്ങാം ഇന്‍സ്റ്റഗ്രാമില്‍ നിന്നും നേരിട്ട്

ഇന്‍സ്റ്റഗ്രാമില്‍ നിന്നും
 സാധനങ്ങള്‍ വാങ്ങാം




 ഉൽപ്പന്നങ്ങൾക്കും വസ്ത്രങ്ങൾക്കുമെല്ലാം ഇൻസ്റ്റാഗ്രാം വഴി ലഭിക്കുന്ന പ്രചാരം അത്ര ചെറുതല്ല.
ഇപ്പോൾ ഇഷ്ടപ്പെട്ട സാധനങ്ങൾ ഇൻസ്റ്റാഗ്രാം വഴി നേരിട്ട് വാങ്ങാൻ സൗകര്യമൊരുക്കുകയാണ് ഫെയ്സ്ബുക്ക്. ഇതിനായി ചെക്ക് ഔട്ട് എന്ന പേരിൽ പുതിയ ടൂൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

നൈക്ക്, റിവോൾവ് പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ ടൂൾ പരീക്ഷണാടിസ്ഥാനത്തിൽ ഇൻസ്റ്റാഗ്രാമിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം വഴി വരുമാനമുണ്ടാക്കാനുള്ള പുതിയ മാർഗം പരീക്ഷിക്കുകയാണ് ഫെയ്സ്ബുക്ക് ഇതിലൂടെ.

നേരത്തെ ഉൽപ്പന്നങ്ങൾ പരസ്യം ചെയ്യാനും അത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെട്ട റീടെയ്ലർ വെബ്സൈറ്റുകളിലേക്ക് എളുപ്പം എത്തുന്നതിനായുള്ള ലിങ്കുകൾ നൽകാനുമുള്ള സൗകര്യം ഇൻസ്റ്റാഗ്രാം ഒരുക്കിയിരുന്നു. എന്നാൽ മറ്റു വെബ്സൈറ്റുകളിലേക്ക് ആളുകളെ കൊണ്ടുപോവുന്നതിന് പകരം ഇൻസ്റ്റാഗ്രാമിൽ തന്നെ കച്ചവടം നടത്താനാണ് ചെക്ക് ഔട്ട് ടൂൾ ലക്ഷ്യമിടുന്നത്.

ഇൻസ്റ്റാഗ്രാമിൽ വിവിധ ബ്രാന്റുകളോടും, ഫാഷൻ രംഗത്തെ ഇൻഫ്ളുവൻസർമാരോടും ഉപയോക്താക്കൾക്കിടയിൽ താത്പര്യം കൂടുതലാണ്. ആഹാരം, വസ്ത്രം, സൗന്ദര്യം ഉൾപ്പടെയുള്ളവ ആളുകൾ ഏറെ ഇഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ മുൻനിര ബ്രാന്റുകളിൽ പലരും ഇൻസ്റ്റഗ്രാമിനെ ആശ്രയിക്കുകയാണ്.

വിസ, മാസ്റ്റർകാർഡ്, ഡിസ്കവർ, പേ പാൽ സേവനങ്ങൾ വഴിയുള്ള പണമിടപാടുകൾ ഇൻസ്റ്റഗ്രാമിൽ സാധ്യമാവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍