പങ്കാളിയെ രഹസ്യമായി നിരീക്ഷിക്കാനുള്ള ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നിരോധിച്ച് ഗൂഗിള്‍

പങ്കാളിയെ രഹസ്യമായി നിരീക്ഷിക്കാനുള്ള ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നിരോധിച്ച് ഗൂഗിള്‍




പയോക്താക്കളെ അവരുടെ അറിവില്ലാതെ നിരീക്ഷിക്കാനോ പിന്തുടരാനോ സഹായിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ഗൂഗിൾ.എന്നാൽ കുട്ടികളുടെ സുരക്ഷയ്ക്കായി മാതാപിതാക്കൾക്ക് ഉപയോഗിക്കാനാവുന്ന ചില നിരീക്ഷണ ഉപകരണങ്ങൾക്ക് വിലക്കില്ല.



പങ്കാളിയുടെ ഫോണുകളിലെ സന്ദേശങ്ങളും, ഫോൺവിളികളും, ബ്രൗസ് ഹിസ്റ്ററിയുമെല്ലാം രഹസ്യമായി നിരീക്ഷിക്കുന്നതിനായുള്ള നിരവധി സാങ്കേതിക വിദ്യകൾ വിപണിയിലുണ്ട്. പ്രധാനമായും അത്തരം ഉൽപ്പന്നങ്ങളുടേയും സേവനങ്ങളുടേയും പരസ്യങ്ങൾ ഗൂഗിൾ വിലക്കും.
ആളുകൾ അറിയാതെ അവരെ പിന്തുടരാൻ സാധിക്കുന്ന ജിപിഎസ് ട്രാക്കറുകളുടെ പരസ്യങ്ങളും ഗൂഗിൾ വിലക്കും. രഹസ്യമായി ശബ്ദം റെക്കോർഡ് ചെയ്യുന്ന ഉപകരണം, ക്യാമറ, ഡാഷ് ക്യാമറ, നാനി ക്യാംസ് എന്നിവയും പുതിയ നിബന്ധനയുടെ പരിധിയിൽ പെടുന്നവയാണ്.
രഹസ്യ നിരീക്ഷണം എന്ന ഉദ്ദേശ്യത്തോടെ വിൽക്കുന്ന സാങ്കേതിക വിദ്യകൾക്കായുള്ള പരസ്യങ്ങളൊന്നും ഗൂഗിൾ ഇനി പിന്തുണയ്ക്കില്ല.ഓഗസ്റ്റ് 11 മുതൽ മുൻകാല പ്രാബല്യത്തോടെ നിരോധനം നടപ്പിലാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍