ബിഎസ്എൻഎലിന്റെ പ്രീപെയ്ഡ് ഇനി നേരത്തെ റീച്ചാർജ് ചെയ്യാം

ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് മുന്‍കൂര്‍ റീച്ചാര്‍ജ് ചെയ്യാം




 ബിഎസ്എൻഎലിന്റെ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഇനി നേരത്തെ റീച്ചാർജ് ചെയ്തുവെക്കാം. അതായത് നിലവിലുള്ള പ്ലാൻ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ അടുത്ത റീച്ചാർജ് ചെയ്തുവെക്കാനാവും. ഇതുവഴി തടസമില്ലാത്ത സേവനം ഉപയോക്താക്കൾക്ക് ലഭിക്കും.

നേരത്തെ ചെയ്തുവെച്ച റീച്ചാർജുകൾ ആക്റ്റിവേറ്റ് ആവുമ്പോൾ ഉപയോക്താവിന് അറിയിപ്പ് ലഭിക്കും.
97 രൂപ, 98 രൂപ, 99 രൂപ, 118 രൂപ, 187 രൂപ, 247 രൂപ, 319 രൂപ, 399 രൂപ, 429 രൂപ, 485 രൂപ, 666 രൂപ, 699 രൂപ, 997 രൂപ, 1699 രൂപ, 1999 രൂപ എന്നീ റീച്ചാർജുകളാണ് മുൻകൂട്ടി ചെയ്തുവെക്കാൻ സാധിക്കുക. രാജ്യവ്യാപകമായി ഈ സൗകര്യം ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍