മൈക്രോസോഫ്റ്റ് ടീംസ് ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകള്‍ പുറത്തിറക്കി

മൈക്രോസോഫ്റ്റ് ടീംസ് ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകള്‍ പുറത്തിറക്കി






വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ വീഡീയോ കോളിങ് സേവനമായ മൈക്രോസോഫ്റ്റ് ടീംസ് സേവനത്തിന്റെ ആൻഡ്രോയിഡ്, ഐഓഎസ് ആപ്പുകൾ പുറത്തിറക്കി.
ഇതിലൂടെ ഉപയോക്താക്കൾക്ക് ടെക്സ്റ്റ് ചാറ്റ് , വീഡിയോകോൾ എന്നിവയും ചിത്രങ്ങൾ, വീഡിയോ, ഡോക്യുമെന്റ്, കലണ്ടർ, ലൊക്കേഷൻ എന്നിവ പങ്കുവെക്കാനും സാധിക്കും.

നേരത്തെ ഔദ്യോഗിമായ ആവശ്യങ്ങൾക്ക് മാത്രമായാണ് ടീംസ് ലഭ്യമാക്കിയിരുന്നത്. എന്നാൽ മറ്റ് വീഡിയോ ചാറ്റ് ആപ്പുകളെ പോലെ വ്യക്തിഗത ആവശ്യങ്ങൾക്കായി ലഭ്യമാക്കിയിരിക്കുകയാണ് ഇപ്പോൾ. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഇതുവഴി ആശയവിനിമയം നടത്താം.
ഗൂഗിൾ മീറ്റ്, വാട്സാപ്പ് വീഡിയകോൾ, സൂം പോലുള്ള സേവനങ്ങളുമായാണ് ടീംസ് വിപണിയിൽ മത്സരിക്കുക. മൈക്രോസോഫ്റ്റിന്റെ മറ്റ് ആപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനാൽ വേഡ്, എക്സൽ, പവർപോയിന്റ് എന്നിവയിൽ നിന്നുള്ള ഫയലുകൾ എളുപ്പത്തിൽ ടീംസ് ആപ്പിലൂടെ പങ്കുവെക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍