ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ച് ജിയോ

റെഡ്മി നോട്ട് 7 സീരീസ് ഫോണുകൾക്ക് ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ച് ജിയോ


           റെഡ്മി നോട്ട് 7 സീരീസ് ഫോണുകൾക്ക് ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ച് റിലയൻസ് ജിയോ . ഫെബ്രുവരി അവസാനമാണ് ഷവോമിയുടെ റെഡ്മി നോട്ട് 7 , നോട്ട് 7 Pro  സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത് . 48എംപി പ്രൈമറി ക്യാമറയുള്ള ഫോണുകൾ വെറും 14 , 000 രൂപയ്ക്ക് താഴെയാണ് ലഭ്യമാകുന്നത് . റെഡ്മി നോട്ട് 7 , റെഡ്മി നോട്ട് 7 പ്രോ ഫോൺ ഉള്ളവർക്ക് മൈജിയോ ആപ്ലിക്കേഷനിലൂടെ 299 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ 2400 രൂപ ക്യാഷ്ബാക്ക് വൗച്ചർ ലഭിക്കും . 398 രൂപയുടെ റീച്ചാർജിൽ ഡബിൾ ബെനിഫിറ്റ് എന്ന  പേരിലാണ് റീച്ചാർജ് ആനുകൂല്യം . 70  ദിവസത്തേക്ക് 4ജി ഡാറ്റയാണ് റീച്ചാർജിലൂടെ കിട്ടുന്നത് . 280 ദിവസത്തേക്ക് 1120ജിബി  ഡാറ്റയും മറ്റൊരു ഓഫറിലൂടെ ലഭിക്കും . 1592 രൂപയ്ക്കാണ് ഈ റീച്ചാർജ് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍