ചാർജ് ഈടാക്കാനൊരുങ്ങി ജിയോ

വോയ്സ് കോളുകൾക്ക് ചാർജ് ഈടാക്കാനൊരുങ്ങി ജിയോ





മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള കോളുകൾക്ക് മിനിറ്റിന് ആറ് പൈസ ഈടാക്കുമെന്ന് മുകേഷ് അംബാനി ബുധനാഴ്ച അറിയിച്ചു.

അതേസമയം , ഈടാക്കുന്ന പൈസക്ക് തുല്യമായി ഇന്റർനെറ്റ് ഡാറ്റ നൽകുമെന്നാണ് വാഗ്ദാനം . ജിയോ ഫോണുകളിലേക്കുള്ള കോളുകൾക്ക് പണം ഈടാക്കില്ല . ജിയോ ടു ജിയോ , ലാൻഡ് ലൈൻ , സോഷ്യൽ മീഡിയ ആപ്പ് ഉപയോഗിച്ചുള്ള കാളുകൾ എന്നിവക്ക് നിരക്ക് ബാധകമല്ല.
ഒക്ടോബർ 10ന് ശേഷമുള്ള അടുത്ത റീചാർജ് മുതൽ ഇത് പ്രാബല്യത്തിൽ വരും.
 2020 ജനുവരി വരെ കാളുകൾക്കുള്ള കുറഞ്ഞ നിരക്ക് ആറ് പൈസയായി ായി കുറച്ചിരുന്നു . ഈ കാലാവധി അവസാനിക്കാൻ മാസങ്ങൾ അവശേഷിക്കെയാണ് പണമീടാക്കാനുള്ള ജിയോയുടെ നീക്കം . തുടക്കം മുതൽ ജിയോ സൗജന്യമായിട്ടായിരുന്നു വോയിസ് കോളുകൾ അനുവദിച്ചത്. സൗജന്യ കോളുകൾ കാരണം എയർടെൽ വോഡഫോൺ ഐഡിയ കമ്പനികൾക്ക് 13500 കോടി രൂപയാണ് ജിയോ നൽകിയത്. ഈ നഷ്ടം നികത്താനാണ് ഇതര നെറ്റ്വർക്കുകളിലേക്കുള്ള കോളുകൾക്ക് ചാർജ് ഈടാക്കാൻ ജിയോ തീരുമാനിച്ചത്. നിലവിൽ ഇന്റർനെറ്റ് ഡാറ്റക്ക് മാത്രമാണ് ജിയോ പണം ഈടാക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി ജിയോ നൽകിയിരുന്ന ഐയുസി തുക13,000 കോടി രൂപയായിരുന്നു. പ്രതിമാസം 200 കോടി രൂപയാണ് ഐയുസി തുകയായി മാത്രം ജിയോയ്ക്ക് വന്നിരുന്നത്.

എന്നാൽ ഉപഭോക്താക്കളെ ആശ്വസിപ്പിക്കാൻ മറ്റൊരു ഓഫർ ജിയോ മുന്നോട്ടുവച്ചിട്ടുണ്ട്. ഓരോ പത്ത് രൂപയുടെ ടോപ് അപ് റീചാർജിനും ഒരു ജിബി വീതം ലഭിക്കും എന്നതാണ് ഓഫർ.

ഔട്ട്‌ഗോയിംഗ് കോളുകൾ സൗജന്യമാക്കി പ്രതിദിനം ഒരു ജിബി ഡേറ്റ നൽകി ഇന്ത്യയിൽ ടെലിക്കോം വിപ്ലവത്തിന് തുടക്കമിട്ടത് ജിയോ ആയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മറ്റ് ടെലികോം കമ്പനികളും സമാന ഓഫറുകളുമായി രംഗത്തെത്തിയത്. എന്നാൽ നിലവിൽ ഔട്ട്‌ഗോയിംഗ് കോളുകൾക്ക് നിരക്ക് ഏർപ്പെടുത്തിയ ജിയോയുടെ നടപടി ഉപഭോക്താക്കളെ നിരാശരാക്കിയിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍