പുതിയ ജിയോ കോൾ ചാർജുകൾ

ജിയോ വോയ്സ് കോൾ ചാർജുകൾ






ജിയോ വരിക്കാർ എയർടെൽ, ബിഎസ്എൻഎൽ, ഐഡിയ പോലെയുള്ള മറ്റു നെറ്റ്‍വര്‍ക്കുകളിലേക്ക് വിളിക്കുമ്പോൾ ആ കോളുകള്‍ക്ക് മിനിറ്റിന് ആറ് പൈസയാണ് ഇനി മുതൽ ജിയോ ഈടാക്കുക.
അതേസമയം, ഈടാക്കുന്ന പൈസക്ക് തുല്യമായി ഇന്‍റര്‍നെറ്റ് ഡാറ്റ നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
ഇത്രയും കാലം പരിധിയില്ലാത്ത സൗജന്യ കോളുകൾ ആയിരുന്നു ജിയോ ഉപഭോക്താക്കൾക്ക് നൽകിയിരുന്നത്. ജിയോയുടെ പുതിയ തീരുമാനത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങൾ.

ഔട്ട്ഗോയിങ് കോളുകൾക്ക് മാത്രമാണ് ജിയോയുടെ പുതിയ നിരക്ക് ബാധകം. ഇൻകമിങ് കോളുകൾ ഇനിയും സൗജന്യമായിത്തന്നെ തുടരും.
ജിയോയിൽ നിന്നും ജിയോ ഫോണുകളിലേക്കുള്ള കോളുകള്‍ക്ക് കമ്പനി പണം ഈടാക്കില്ല. കൂടാതെ വാട്‌സാപ്പ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള വോയ്‌സ് കോളുകള്‍ക്കും ലാന്‍ഡ് ലൈനുകളിലേക്കുള്ള കോളുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാവില്ല.
വോയിസ് കോളുകൾക്കായി ജിയോ പുതിയ വൗച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. പത്ത് രൂപയിലാണ് റീചാർജ് വൗച്ചറുകൾ ആരംഭിക്കുന്നത്.


  • 10 രൂപയുടെ ടോപ്അപ് റീച്ചാര്‍ജ് ചെയ്താൽ ഇതര നെറ്റ്‌വര്‍ക്കുകളിലേക്ക് 124 മിനിറ്റ് കോള്‍ ചെയ്യാം. ഇതോടൊപ്പം 1 ജിബി ഡാറ്റയും ഉപയോക്താവിന് ലഭിക്കും.
  • 20 രൂപയുടെ ടോപ്അപ് റീച്ചാർജിൽ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് 249 മിനിറ്റ് കോള്‍ ചെയ്യാം. ഇതോടൊപ്പം 2 ജിബി ഡാറ്റയും ലഭിക്കും.
  • 100 രൂപയുടെ ടോപ്അപ് റീച്ചാർജിൽ ഇതര നെറ്റ്‌വര്‍ക്കുകളിലേക്ക് 1362 മിനിറ്റ് കോള്‍ ചെയ്യാം. ഇതോടൊപ്പം 10 ജിബി ഡാറ്റയും ലഭിക്കും.
  • 50 രൂപയുടെ ടോപ്അപ് റീച്ചാർജിൽ ഇതര നെറ്റ്‌വര്‍ക്കുകളിലേക്ക് 656 മിനിറ്റ് കോള്‍ ചെയ്യാം. ഇതോടൊപ്പം 5 ജിബി ഡാറ്റ ലഭിക്കും.


മുൻപ് 2020 ജനുവരി വരെ കോളുകള്‍ക്കുള്ള കുറഞ്ഞ നിരക്ക് ആറ് പൈസയായി ടെലികോം റെഗുലേറ്റർ ആയ ട്രായി (Telecom Regulatory Authority of India) കുറച്ചിരുന്നു. ഈ കാലാവധി അവസാനിക്കാന്‍ ഇനി മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് ചാർജ് ഈടാക്കാനുള്ള ജിയോയുടെ നീക്കം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍