ആൻഡ്രോയിഡിൽ വൻ സുരക്ഷാ പിഴവ്

കോടിക്കണക്കിനു ഫോണുകളെ ബാധിച്ചു








ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസത്തിലുള്ള ചില ഫോണുകൾ പ്രവർത്തിക്കുന്നത് 2017ൽ തീർക്കേണ്ടിയിരുന്ന ഗുരുതരമായ പിഴവുമായാണെന്ന് ഗൂഗിൾ ഗവേഷകർ വെളിപ്പെടുത്തി.
ഗൂഗിളിന്റെ സ്വന്തം പിക്സൽ 1, പിക്സൽ 2,സാംസങ് ഗ്യാലക്സി എസ്9,വാവെയ് പി20 സീരിസ് തുടങ്ങിയവയെല്ലാം ഈ പ്രശ്നം നേരിടുന്നുവെന്നാണ് പറയുന്നത്. ഇതിനെതിരെ പാച് നിർമിച്ച് പരിഹരിക്കുമെന്നും കമ്പനി അറിയിച്ചു. പ്രശ്നമുള്ള ഫോണുകളുടെ ലിസ്റ്റ് നീണ്ടതാണ് . സാംസങ്ങിന്റെ ഗ്യാലക്സി എസ്7, എസ്8,മോട്ടോ സെഡ്3 എന്നിവ
കൂടാതെ ഷഓമിയുടെയും ഒപ്പോയുടെയും ചില മോഡലുകളും ഈ പ്രശ്നം നേരിടുന്നു.
 ആൻഡ്രോയിഡ് 8ലും അതിനു ശേഷമുള്ള ഒഎസ് വേർഷനുകളിലും പ്രവർത്തിക്കുന്ന മോഡലുകൾക്കാണ് പ്രശ്നം .
പ്രശ്നം നേരിടുന്നതായി കണ്ടെത്തിയ മറ്റു ചില മോഡലുകൾ ഇതാ ഷവോമി റെഡ്മി 5എ,ഷവോമി റെഡ്മി നോട്ട് 5,ഷവോമി എ1,ഒപ്പോ എ3,മോട്ടോ സൈഡ് 3, ഒറിയോ എൽജി ഫോണുകൾ പ്രശ്നം. പരിഹരിക്കുന്നതിനു മുൻപ് ഇതിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത് അത്രമേൽ ഗൗരവമർഹിക്കുന്നതിനാലാണ് എന്നും പറയുന്നു .  ആക്രമണകാരികൾക്ക്  ഫോണിൽ പ്രവേശിക്കാനായാൽ അതിൽ എന്തും ചെയ്യാമെന്നാണ് പറയുന്നത്, ഗൗരവമുള്ള കാര്യമാണെങ്കിലും മറ്റൊരു സോഫ്റ്റ്‌വെയർ കൂടി ഇൻസ്മാൾ ചെയ്താലേ പൂർണ നിയന്ത്രണം ഏറ്റെടുക്കാനാകൂ എന്നാണ് ഗൂഗിളിന്റെ പാജക്ട് സീറോ ടീം അറിയയിച്ചത് . കമ്പനിയുടെ തെറ്റ് അനാലിസിസ് ഗ്രൂപ് ആണ് ഇത് പ്രശ്നമാണെന്ന് കണ്ടെത്തിയത്. ഇതിനെല്ലാം പരിഹാരമായുള്ള ഗൂഗിളിന്റെ പാച്ച് ഉടനെ എത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍