തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം പരാതിപ്പെടാന്‍ മൊബൈല്‍ ആപ്പ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം പരാതിപ്പെടാന്‍ മൊബൈല്‍ ആപ്പ്






തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കുകയാണ്. പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽ പെട്ടാൽ ജനങ്ങൾക്ക് തന്നെ എളുപ്പം പരാതിപ്പെടുന്നതിനായി ഒരു സിവിജിൽ ആപ്പ്  പുറത്തിറക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.

മാതൃകാ പെരുമാറ്റ ചട്ട ലംഘനം ശ്രദ്ധയിൽ പെടുകയാണെങ്കിൽ അതിന്റെ ചിത്രമോ വീഡിയോ ദൃശ്യമോ സഹിതം ആപ്പ് വഴി തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുക്കാം. പെരുമാറ്റ ചട്ടലംഘനം പരാതിപ്പെടുന്നതിലെ നൂലാമാലകൾ ഒഴിവാക്കാക്കുയാണ് കമ്മീഷൻ ഇതുവഴി.

വളരെ എളുപ്പം ഉപയോഗിക്കാവുന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷനാണ് സിവിജിൽ ആപ്പ്. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് വീഡിയോ, ഫോട്ടോ ഓപ്ഷനുകൾ തിരഞ്ഞെടുത്ത് ദൃശ്യം പകർത്തുക. ശേഷം വിഷയത്തെ കുറിച്ച് ഒരു കുറിപ്പ് കൂടി ചേർത്ത് കമ്മീഷന് അയച്ചുകൊടുക്കാം. പരാതിപ്പെടുന്നയാൾ അയാളുടെ വ്യക്തിത്വം വെളിപ്പെടുത്തണമെന്ന് നിർബന്ധമില്ല.

ഇങ്ങനെ ലഭിക്കുന്ന പരാതികളിൽ നൂറ് മിനിറ്റിൽ (ഒരു മണിക്കൂർ 40 മിനിറ്റിൽ) നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ് എന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ പറഞ്ഞു.






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍