Micromax New Airfunk: വയർലെസ് ഇയർ പോഡ്

 



ഇയർ പോഡ് കൂടി അവതരിപ്പിക്കുകയാണ് മൈക്രോ മാക്സ്. എയർഫങ്ക് എന്ന് പേരിട്ടിരിക്കുന്ന ഇയർ പോഡുകൾ നിലവിൽ വിപണിയിൽ ലഭ്യമാണ്. ട്രൂ വയർലെസ് സീരിസിൽപ്പെടുന്ന കമ്പനിയുടെ ആദ്യ ഇയർ പോഡുകളാണിത്.

ക്ലിയർ വോയിസ് ക്യാപ്പ്ചർ, വോയിസ് ചേഞ്ചിങ്ങ് ഫീച്ചറുകളാണ് ഇവക്കുള്ളത്. Micromax Airfunk 1, Airfunk 1 Pro എന്നിവയാണ് നിലവിൽ ലഭ്യമായിട്ടുള്ള മോഡലുകൾ. 1299 രൂപ മുതലാണ് ഇവയുടെ സ്റ്റാർട്ടിങ്ങ് വില.

കറുപ്പ്,നീല,പർപ്പിൾ,മഞ്ഞ,വെള്ള, നിറങ്ങളിലാണ് നിലവിൽ എയർ ഫങ്കുകൾ ലഭ്യമായത്. august 18 മുതൽ ഒാൺലൈൻ ഷോപ്പിങ്ങ് സൈറ്റുകളിൽ എയർഫങ്കുകൾ ലഭ്യമായി തുടങ്ങും. 3D  സ്റ്റീരിയോ സപ്പോർട്ടടാണ് ഇവ.
ഒറ്റ ചാർജിങ്ങിൽ പരമാവധി അഞ്ച് മണിക്കൂർ വരെ ഇവ പ്രവർത്തിക്കും. USB Type-C ചാർജ്ജിങ്ങ് പോർട്ടാണിത്. പരമാവധി 1.2 മണിക്കൂറിൽ ചാർജ്ജിങ്ങ് പൂർത്തിയാകും. മികച്ച ഡിസൈനിലാണ് ഇയർ ഫങ്കുകൾ എത്തുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍