ഒരു ഗ്രൂപ്പ് വീഡിയോ കോളിൽ തന്നെ 1000 പേരെ വരെ ചേരാൻ അനുവദിക്കുന്ന ഫീച്ചറാണ് ടെലഗ്രാം

 


ടെലഗ്രാം തങ്ങളുടെ പ്ലാറ്റ്ഫോമിൽ പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചു. ഒരു ഗ്രൂപ്പ് വീഡിയോ കോളിൽ തന്നെ 1000 പേരെ വരെ ചേരാൻ അനുവദിക്കുന്ന ഫീച്ചറാണ് ടെലഗ്രാം ആപ്പിൽ കൊണ്ടുവന്നിരിക്കുന്നത്.

ഇത് കൂടാതെ ടെലിഗ്രാം ഇപ്പോൾ എല്ലാ വീഡിയോ കോളുകളിലും ഓഡിയോയ്ക്ക് ഒപ്പം സ്ക്രീൻ ഷെയറിങ് സംവിധാനവും നൽകുന്നുണ്ട്. പ്രൈവസി പോളിസിയുമായി ബന്ധപ്പട്ട് വാട്സ്ആപ്പ് വിവാദത്തിൽ ആയതോടെ ടെലഗ്രാമിലെ ഉപയോക്താക്കളുടെ എണ്ണം വൻതോതിൽ ഉയർന്നിരുന്നു.
ഭൂമിയിലെ എല്ലാ മനുഷ്യർക്കും ഒരു ഗ്രൂപ്പ് കോളിൽ ചേരാൻ കഴിയുന്നത് വരെ ഗ്രൂപ്പ് കോളിങ് ഫീച്ചർ പുതുക്കുമെന്ന് ടെലിഗ്രാം പറഞ്ഞു. നിലവിൽ ഏകദേശം 1000 ആളുകൾക്കാണ് വീഡിയോ കോളിൽ ചേരാൻ സാധിക്കുകയെന്ന് കമ്പനി വ്.ക്തമാക്കി. 30 ഉപയോക്താക്കൾക്ക് അവരുടെ ക്യാമറയിൽ നിന്നും സ്ക്രീനിൽ നിന്നും വീഡിയോ പ്രക്ഷേപണം ചെയ്യാനും സാധിക്കും. ഓൺലൈൻ പ്രഭാഷണങ്ങൾക്കും സെമിനാറുകൾക്കും മറ്റ് ഓൺലൈൻ പരിപാടികൾക്കും ഈ ഫീച്ചർ ഉപയോഗപ്പെടും.

വീഡിയോ മെസേജുകൾ

ടെലിഗ്രാം അതിന്റെ വീഡിയോ മെസേജിങ് ഫീച്ചറും അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. നിങ്ങളുടെ ഗാലറിയിലേക്ക് വീഡിയോ ചേർക്കാതെ തന്നെ നിങ്ങളുടെ ചുറ്റുപാടുകളിലുള്ള കാര്യങ്ങൾ മറ്റൊരാളിലേക്ക് എത്തിക്കാനുള്ള ഏറ്റവും വേഗതയേറിയതും മികച്ചതുമായ മാർഗമാണ് വീഡിയോ മെസേജുകൾ എന്ന് ടെലിഗ്രാം വ്യക്തമാക്കി. നിങ്ങളുടെ ചാറ്റ് ബോക്സിലെ റെക്കോർഡിങ് ബട്ടണിൽ ടാപ്പുചെയ്ത് നിങ്ങളുടെ കോൺടാക്റ്റുകൾക്ക് ഇത് അയച്ചുകൊടുക്കാം. വീഡിയോ നിങ്ങളുടെ ഗാലറിയിൽ സേവ് ചെയ്യില്ല.

വീഡിയോ മെസേജ് റെക്കോർഡ് ചെയ്യുന്നതിനായി നിങ്ങൾ വോയ്‌സ് മെസേജ് റെക്കോർഡിങ് ബട്ടണിൽ ടച്ച് ചെയ്ത് വീഡിയോയിലേക്ക് മാറുന്നതിന് മെസേജിങ് ബാറിലെ മൈക്രോഫോൺ ഐക്കൺ ടാപ്പുചെയ്യുക. റെക്കോർഡ് ചെയ്യാൻ ഇത് അമർത്തിപ്പിടിക്കുക. തുടർന്ന് തിരികെ പോകുന്നതിന് ക്യാമറ ഐക്കൺ ടാപ്പുചെയ്യുക. നിങ്ങൾ റെക്കോർഡുചെയ്യുമ്പോൾ ഡിവൈസിൽ നിന്നുള്ള ഓഡിയോ പ്ലേ ചെയ്‌തുകൊണ്ടിരിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ പ്രിയപ്പെട്ട പാട്ടുകൾ ഫോണിലെ മ്യൂസിക്കോടെ പാടാൻ കഴിയും.
നിങ്ങളുടെ പിൻ ക്യാമറ ഉപയോഗിച്ച് റെക്കോർഡുചെയ്യുന്ന വീഡിയോ സൂം ഇൻ ചെയ്യാനും വൈഡ് വിഷ്വൽസ് പകർത്താനും ഈ ഫീച്ചറിൽ സംവിധാനം ഉണ്ട്. ടെലിഗ്രാം വഴി നിങ്ങൾക്ക് അയച്ച വീഡിയോകളുടെ പ്ലേബാക്ക് വേഗത നിങ്ങൾക്ക് മാറ്റാനാകും. ആപ്പിലെ മീഡിയ പ്ലെയർ ഇപ്പോൾ 0.5x, 1.5x, 2x പ്ലേബാക്ക് വേഗത സപ്പോർട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ വേഗത്തിൽ ഫോർവേഡ് ചെയ്യാനോ സ്ലോ മോഷനിൽ വീഡിയോകൾ കാണാനോ നിങ്ങൾക്ക് സാധിക്കും.
ശബ്ദത്തോടെ സ്ക്രീൻ ഷെയർ ചെയ്യാം

വീഡിയോ കോളിലായിരിക്കുമ്പോൾ നിങ്ങൾക്ക് സ്ക്രീൻ ഷെയർ ചെയയാന സാധിക്കും. ഈ സ്ക്രീൻ ഷെയറിങ് ഓഡിയോയ്ക്ക് ഒപ്പം തന്നെ സാധിക്കും. ഇതിലൂടെ നിങ്ങൾ ഒരു സിനിമ കാണുകയാണെങ്കിൽ, നിങ്ങളുടെ സ്ക്രീൻ ഷെയർ ചെയ്യാനും സുഹൃത്തുക്കൾക്കൊപ്പം സിനിമ ആസ്വദിക്കാനും സാധിക്കും. ഏതെങ്കിലും കോളിൽ ആയിരിക്കുമ്പോൾ വീഡിയോ സ്വിച്ച് ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു ക്യാമറ തിരഞ്ഞെടുക്കാനോ സ്ക്രീൻ ഷെയർ ചെയ്യാനോ സാധിക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍