രാജ്യത്ത് ഇ - റുപ്പി സേവനത്തിന് ഓഗസ്റ്റ് രണ്ടിന് തുടക്കം


രാജ്യത്ത് ഇ - റുപ്പി സേവനം ഓഗസ്റ്റ് രണ്ടിന് ആരംഭിക്കുകയാണ്. ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഊർജിതമാക്കുന്നതിന്റെ ഭാ ഗമായാണ് പുതിയ സേവനവുമായി കേന്ദ്ര സർക്കാർ എത്തുന്നത്. ഓഗസ്റ്റ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ഇ - റുപ്പി സേവനത്തിന് തുടക്കം കുറിക്കും.

നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ( എൻപിസിഐ ) ഇ - റുപ്പി വികസിപ്പിച്ചത്.


ധനകാര്യ സേവന വകുപ്പ് , ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം , ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇലക്ട്രോണിക് വൗച്ചർ അധിഷ്ഠിത ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എൻപിസിഐ ) യുപിഐ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ചെടുത്തിട്ടുള്ളത്. 

എന്താണ് ഇ - റുപ്പി  എങ്ങനെ ഉപയോഗിക്കാം ? 

ഡിജിറ്റൽ പേയ്മെന്റിന്റെ കറൻസി രഹിതവും സമ്പർക്കരഹിതവുമായ മാർഗമാണ് ഇ - റുപ്പി. ഇത് ഒരു കുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ - വൗച്ചർ ആണ്. ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് നേരിട്ടാണ് ഈ വൗച്ചർ എത്തുക.

 ഇ- റുപ്പി പേയ്മെന്റ് സേവനത്തിന്റെ സഹായത്തോടെ , കാർഡ് , ഡിജിറ്റൽ പേയ്മെന്റ് അപ്ലിക്കേഷൻ അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ആക്സിസ്സ് തുടങ്ങിയവയുടെ സഹായം ഇല്ലെതെ തന്നെ ഉപഭോക്താവിന് വൗച്ചർ റിഡീം ചെയ്യാൻ കഴിയും.

ഇ - റുപ്പി എങ്ങനെ പ്രവർത്തിക്കും ?

പോൺസർമാരെയും ഗുണഭോക്താക്കളെയും സേവന ദാതാക്കളെയും ഫിസിക്കൽ ഇന്റർഫേസ് ഇല്ലാതെ ഡിജിറ്റൽ രീതിയിൽ ഈ സംവിധാനം ബന്ധിപ്പിക്കുന്നു. ഇടപാട് പൂർത്തിയായതിനുശേഷം മാത്രമേ ആരാണോ സേവനദാതാവ് അയാളിലേക്ക് പേയ്മെന്റ് നടത്തുകയുള്ളൂവെന്ന് ഉറപ്പാക്കുന്നു . ഇ - റുപ്പി ഒരു പ്രീ - പെയ്ഡ് സംവിധാനമാണ് , അതിനാൽ ഒരു ഇടനിലക്കാരന്റെയും പങ്കാളിത്തമില്ലാതെ സേവന ദാതാവിന് സമയബന്ധിതമായി പണം നൽകാൻ സാധിക്കുന്നു.

ഇ - റുപ്പി എവിടെ ഉപയോഗിക്കാം ?

 മാത്യ - ശിശുക്ഷേമ പദ്ധതികൾ , ടിബി നിർമാർജന പരിപാടികൾ , ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന തുടങ്ങിയ പദ്ധതികൾക്ക് കീഴിൽ മരുന്നുകളും ഡയഗ്നോസ്റ്റിക്സ് സേവനങ്ങളും ലഭിക്കാൻ , പോഷക പിന്തുണ നൽകുന്നതിനായുളള പദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങൾ എത്തിക്കുന്നതിനും ഇത് ഉപയോഗിക്കാം. വളം സബ്സിഡി തുടങ്ങിയവയ്ക്കും ഇ - റുപ്പി സംവിധാനം ഉപയോഗിക്കാം. സ്വകാര്യമേഖലയ്ക്ക് ഈ ഡിജിറ്റൽ വൗച്ചറുകളെ അവരുടെ ജീവനക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പരിപാടികളുടെയും ( സിഎആർ ) ഭാഗമായി പ്രയോജനപ്പെടുത്താൻ സാധിക്കും. ഭാവിയിൽ മറ്റ് സേവനങ്ങളിലേക്കും ഇ - റുപ്പി സംവിധാനം വ്യാപിപ്പിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍